കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി
Thursday, October 17, 2024 12:46 AM IST
രാ​മ​പു​രം: വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​മ​പു​ര​ത്ത് എ​ത്തി​യ​ത്.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യ നൊ​വേ​ന ആ​രം​ഭി​ച്ച​തു മു​ത​ല്‍ രാ​മ​പു​ര​ത്തേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹ​മാ​യി​രു​ന്നു. തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​ക​ളു​ടെ​യും തി​രു​ക്ക​ര്‍​മങ്ങ​ളു​ടെ​യും പു​ണ്യ​ദി​ന​ങ്ങ​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ രാ​മ​പു​ര​ത്തി​ന് സ​മ്മാ​നി​ക്ക​പ്പെ​ട്ട​ത്.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന​ലെ മ​ഴ​യെ വ​ക​വ​യ്ക്കാ​തെ നേ​ര്‍​ച്ചസ​ദ്യ​യി​ലും അ​നേ​കാ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. തി​രു​നാ​ളി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ എ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​പൂ​ര്‍​വം കു​ഞ്ഞ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ പ്രാ​ര്‍​ഥിക്കു​ന്ന​തി​നും നേ​ര്‍​ച്ച കാ​ഴ്ച​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.


രാ​വി​ലെ ഒ​ന്‍​പ​തി​നു ന​ട​ന്ന നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പി​നു ശേ​ഷം തു​ട​ര്‍​ച്ച​യാ​യി നേ​ര്‍​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. പ​ത്തി​ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ്ട് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ദേ​ശം ന​ല്‍​കി. ഉ​ച്ച​യ്ക്ക് വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ച് ന​ട​ത്തി​യ പ്ര​ദ​ക്ഷ​ിണ​ത്തി​ലും ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

സേ​വ​ന​സ​ന്ന​ദ്ധ​രാ​യ വോ​ള​ണ്ടി​യ​ര്‍​മാ​രും ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തു​കൊ​ടു​ക്കു​ന്ന​തി​ന് മു​ന്‍​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു.