പാലാത്രച്ചിറ ജംഗ്ഷനിലെ ചെടികള്‍ നശിപ്പിച്ചയാള്‍ അറസ്റ്റില്‍
1461546
Wednesday, October 16, 2024 6:30 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസും എംസി റോഡും സംഗമിക്കുന്ന പാലാത്രച്ചിറ ജംഗ്ഷനിലെ അലങ്കാര ചെടികള്‍ കളനാശിനി തളിച്ച് നശിപ്പിച്ച ആര്‍പ്പൂക്കര സ്വദേശി ജിനു തമ്പിയെ (54) ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജംഗ്ഷനിലെ ഡിവൈഡറിലൊരുക്കിയ അലങ്കാര ചെടികളാണ് കഴിഞ്ഞദിവസം രാത്രി കാറിലെത്തിയ ഇയാള്‍ നശിപ്പിച്ചത്.
അലങ്കാരച്ചെടികള്‍ കാരണം റോഡരികിലെ തന്റെ പരസ്യ ഫ്ളെക്സ് ബോര്‍ഡിലേക്ക് യാത്രക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന കാരണത്തിലാണ് ഇയാള്‍ ചെടികള്‍ നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കളനാശിനി അടിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണവും വാഹനവും പോലീസ് പിടിച്ചെടുത്തു.
കാറിന്റെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നഗരസഭയുടെ നേതൃത്വത്തില്‍ ഇതേ ജംഗ്ഷനില്‍ ഒരുക്കിയ അലങ്കാരചെടികള്‍ നേരത്തെയും നശിപ്പിച്ചിരുന്നു. ഇതിനു പിന്നിലും ഇയാളാണെന്നാണ് പോലീസ് സംശയിക്കുന്നത്.