എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം: പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Thursday, October 17, 2024 6:34 AM IST
അ​തി​ര​മ്പു​ഴ: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള മ​ര​ണ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യി​സ് യൂ​ണി​യ​ൻ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.

ഭ​ര​ണ​പ്പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കു വേ​ണ്ടി വ​ഴി​വി​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്തി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​തി​കാ​രം തീ​ർ​ക്കു​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഇ​ര​യാ​ണ് എ​ഡി​എം ന​വീ​ൻ ബാ​ബു​വെ​ന്നും ആ​രോ​പ​ണ​വി​ധേ​യ​രെ സം​ര​ക്ഷി​ക്കു​ന്ന നീ​ക്ക​ത്തി​നെ​തി​രേ സി​വി​ൽ സ​ർ​വീ​സ് ഒ​ന്ന​ട​ങ്കം രം​ഗ​ത്തു​വ​ര​ണ​മെ​ന്നും കൂ​ട്ടാ​യ്മ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു പ​റ​ഞ്ഞു.


എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​റ്റോ ക​ൺ​വീ​ന​ർ ജോ​ബി​ൻ ജോ​സ​ഫ്, ട്ര​ഷ​റ​ർ കെ.​വി. അ​ര​വി​ന്ദ്, മു​ൻ പ്ര​സി​ഡ​ന്‍റ് ന​വീ​ൻ എ​ൻ, ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി ഐ​സ​ക്ക് ജെ. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.