എ​സി പ്രീ​മി​യം ബ​സിന്‌റെ ആ​ദ്യ സ​ർ​വീ​സ് എ​രു​മേ​ലിവ​ഴി തു​ട​ങ്ങി
Thursday, October 17, 2024 12:46 AM IST
എ​രു​മേ​ലി: ഡ്രൈ​വിംഗി​നി​ടെ ഡ്രൈ​വ​ർ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക​യോ ഉ​റ​ങ്ങു​ക​യോ ചെ​യ്താ​ൽ അ​പ്പോ​ൾത്ത​ന്നെ ബ​സി​ൽ അ​പാ​യമ​ണി മു​ഴ​ങ്ങു​ക​യും ക​ൺ​ട്രോ​ൾ റൂ​മി​ൽ സ​ന്ദേ​ശം എ​ത്തു​ന്ന​തു​മാ​യ നൂ​ത​ന സം​വി​ധാ​ന​വു​മാ​യി കെ​എ​സ് ആ​ർ​ടി​സിയു​ടെ ദീ​ർ​ഘദൂ​ര സൂ​പ്പ​ർ ഫാ​സ്റ്റ് പ്രീ​മി​യം എ​സി ബ​സുകൾ സ​ർ​വീ​സ് തു​ട​ങ്ങി.

ആ​ദ്യ സ​ർ​വീ​സ് ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം എ​രു​മേ​ലിവ​ഴി ക​ട​ന്നു​പോ​യി. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി, തൊ​ടു​പു​ഴ സ​ർ​വീ​സാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്. സു​ര​ക്ഷ​യ്ക്കും യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് പു​തി​യ സ​ർ​വീ​സ്.
റൂ​ട്ടും സ​മ​യ​വും

രാ​വി​ലെ 6.45ന് ​തി​രു​വ​ന​ന്ത​പു​രം, 7.25 വെ​ഞ്ഞാ​റ​മ്മൂ​ട്, 7.45 കി​ളി​മാ​നൂ​ർ, എ​ട്ട് ച​ട​യ​മം​ഗ​ലം, 8.15 വാ​ള​കം, 8.30 കു​ന്നി​ക്കോ​ട്, 8.40 പ​ത്ത​നാ​പു​രം, 8.48 കൂ​ട​ൽ, ഒ​ന്പ​ത് കോ​ന്നി, 9.15 - 9.20 പ​ത്ത​നം​തി​ട്ട, 9.35 റാ​ന്നി, 10.10 - 10.25 എ​രു​മേ​ലി, 10.45 കാ​ഞ്ഞി​ര​പ്പ​ള്ളി, 11.15 ഈ​രാ​റ്റു​പേ​ട്ട, 11.45 പാ​ലാ,12.15 തൊ​ടു​പു​ഴ.


തി​രി​കെ സ​ർ​വീ​സ് 2.10ന് ​തൊ​ടു​പു​ഴ​യി​ൽ നി​ന്ന് തു​ട​ങ്ങും. 2.40 പാ​ലാ, 3.10 ഈ​രാ​റ്റു​പേ​ട്ട, 3.35 കാ​ഞ്ഞി​ര​പ്പ​ള്ളി, നാ​ല് - 4.15 എ​രു​മേ​ലി, 4.40 റാ​ന്നി, 5.05 - 5.10 പ​ത്ത​നം​തി​ട്ട, 5.25 കോ​ന്നി, 5.37 കൂ​ട​ൽ, 5.45 പ​ത്ത​നാ​പു​രം, 5.55 കു​ന്നി​ക്കോ​ട്, 6.10 വാ​ള​കം, 6.25 ച​ട​യ​മം​ഗ​ലം, 6.45കി​ളി​മാ​നൂ​ർ, ഏ​ഴ് വെ​ഞ്ഞാ​റ​മ്മൂ​ട്, 7.40 തി​രു​വ​ന​ന്ത​പു​രം.

ടി​ക്ക​റ്റ് നി​ര​ക്ക്

സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളേ​ക്കാ​ൾ അ​ൽ​പം കൂ​ടു​ത​ലും മ​റ്റ് എ​സി ബ​സു​ക​ളേ​ക്കാ​ൾ കു​റ​വു​മാ​ണ് യാ​ത്രാ​നി​ര​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള ടി​ക്ക​റ്റ് ചാ​ർ​ജ്: എ​രു​മേ​ലി - 240, ഈ​രാ​റ്റു​പേ​ട്ട - 290, പ​ത്ത​നം​തി​ട്ട - 190, തൊ​ടു​പു​ഴ - 350, ച​ട​യ​മം​ഗ​ലം - 100, പ​ത്ത​നാ​പു​രം - 150.