തൃക്കൊടിത്താനം ഗവ. സ്കൂളിനിന്ന് കെട്ടിടനിര്‍മാണ സാമഗ്രികള്‍ മോഷണംപോയി
1461550
Wednesday, October 16, 2024 6:30 AM IST
തൃക്കൊടിത്താനം: തൃക്കൊടിത്താനം ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മള്‍ട്ടിപര്‍പ്പസ് കെട്ടിടനിര്മാണത്തിലായി തയാറാക്കിവച്ചിരുന്ന സാധന സാമഗ്രികള്‍ മോഷണം പോയി.
പൂജ അവധി ദിവസങ്ങളില്‍ നിര്‍മാണ ജോലികള്‍ നടന്നിരുന്നില്ല. തിങ്കളാഴ്ച നിര്‍മാണ തൊഴിലാളികള്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഒരു മാസം മുമ്പും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.
ഒരുലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികള്‍ മോഷണം പോയതായി കാണിച്ച് നിര്‍മാണ കരാറുകാരന് തൃക്കൊടിത്താനം പോലീസില്‍ പരാതി നല്കി.
ഒരു വര്‍ഷം മുമ്പ് ഇതേ സ്കൂളില്‍ മൂന്നുതവണ സാമുഹ്യവിരുദ്ധരുടെ അക്രമം അരങ്ങേറിയിരുന്നു. പോലീസ് കേസെടുത്തിരുന്നെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല.