നെ​ത്ത​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​തെ അ​ധി​കൃ​ത​ർ
Thursday, October 17, 2024 6:44 AM IST
ക​റു​ക​ച്ചാ​ൽ: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ നെ​ത്ത​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ യെ​ല്ലോ ബോ​ക്‌​സ് വ​ര​ച്ച് അ​ധി​കൃ​ത​ർ ത​ടി​ത​പ്പി.

ച​ങ്ങ​നാ​ശേ​രി - വാ​ഴൂ​ർ റോ​ഡും കോ​ട്ട​യം- കോ​ഴ​ഞ്ചേ​രി റോ​ഡും സം​ഗ​മി​ക്കു​ന്ന നെ​ത്ത​ല്ലൂ​ർ ജം​ഗ്ഷ​ൻ ന​വീ​ക​ര​ണം മ​ഞ്ഞ വ​ര​ക​ളി​ലൊ​തു​ങ്ങി​യ​തി​ൽ ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. ഭൂ​രി​ഭാ​ഗം ഡ്രൈ​വ​ർ​മാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും യെ​ല്ലോ ബോ​ക്സ് ന​ൽ​കു​ന്ന സൂ​ച​ന എ​ന്താ​ണെ​ന്നു​പോ​ലും നി​ശ്ച​യ​മി​ല്ല. തി​ര​ക്കേ​റി​യ​തും അ​പ​ക​ട​മേ​ഖ​ല​യു​മാ​യ ഈ ​ക​വ​ല ന​വീ​ക​രി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ നാ​ലു​വ​ർ​ഷം മു​ന്പ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് പ​ഠ​നം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.


അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ​തോ​ടെ ര​ണ്ടു​വ​ർ​ഷം മു​ന്പും യെ​ല്ലോ ബോ​ക്സു​ക​ൾ വ​ര​ച്ചി​രു​ന്നു. ഇ​ത് മാ​ഞ്ഞ​തോ​ടെ നി​ല​വി​ൽ വീ​ണ്ടും വ​ര​ച്ച് അ​ധി​കൃ​ത​ർ ത​ടി​ത​പ്പി​യ​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. വേ​ഗ നി​യ​ന്ത്ര​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളോ, സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ ഒ​രു​ക്കാ​തെ യെ​ല്ലോ ബോ​ക്സ് തീ​ർ​ത്ത​തു​കൊ​ണ്ട് എ​ന്താ​ണ് പ്ര​യോ​ജ​ന​മെ​ന്ന് യാ​ത്ര​ക്കാ​ർ ചോ​ദി​ക്കു​ന്നു. അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി നെ​ത്ത​ല്ലൂ​ർ ജം​ഗ്ഷ​നി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.