സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​നേ​ക​രെ പ്ര​ചോ​ദി​പ്പി​ച്ച ക​ലാ​ല​യം: സ​ക്ക​റി​യ
Thursday, October 17, 2024 12:46 AM IST
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​നേ​ക​രു​ടെ സ​ര്‍​ഗ​വാ​സ​ന​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച ക​ലാ​ല​യ​മാ​ണെ​ന്നും അ​റി​വി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെയും പു​തി​യ ക​വാ​ട​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ഈ ​ക​ലാ​ല​യം ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്‍ സ​ക്ക​റി​യ. പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ര്‍ 27നു ​ന​ട​ക്കു​ന്ന ആ​ഗോ​ള പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ത​ന്‍റെ സാ​ഹി​ത്യ​വാ​സ​ന​യ്ക്ക് നി​റം പ​ക​രു​വാ​ന്‍ മാ​തൃ​ക​ലാ​ല​യ​മാ​യ സെ​ന്‍റ് തോ​മ​സി​നും അ​വി​ടു​ത്തെ ഗു​രു​ക്ക​ന്മാ​ര്‍​ക്കും ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ.​ കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, പ്ര​സി​ഡ​ന്‍റ് ഡി​ജോ കാ​പ്പ​ന്‍, ബ​ര്‍​സാ​ര്‍ റ​വ. ഡോ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, ജൂ​ബി​ലി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ശി​ഷ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഡോ.​സാ​ബു ഡി. ​മാ​ത്യു, ട്ര​ഷ​റ​ര്‍ ഡോ.​ സോ​ജ​ന്‍ പു​ല്ലാ​ട്ട്, അ​ല​ക്‌​സ് മേ​നാം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.