കാ​ടു​പി​ടി​ച്ചു കി​ട​ന്ന പരിസരം വൃ​ത്തി​യാ​ക്കി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍
Thursday, October 17, 2024 6:44 AM IST
ക​റു​ക​ച്ചാ​ല്‍: ദീ​പി​ക വാ​ര്‍ത്ത ഫ​ലം ക​ണ്ടു. കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ​ര്‍ക്കാ​ര്‍ സ്‌​കൂ​ള്‍ വൃ​ത്തി​യാ​ക്കി അ​ധി​കൃ​ത​ര്‍. ഹൈ​ടെ​ക്ക് നി​ല​വാ​ര​ത്തി​ല്‍ പു​ന​ര്‍നി​ര്‍മി​ക്കാ​ന്‍ പൊ​ളി​ച്ചി​ട്ട ച​മ്പ​ക്ക​ര ഗ​വ​ണ്‍മെ​ന്‍റ് എ​ല്‍പി സ്‌​കൂ​ളാ​ണ് വാ​ര്‍ത്ത​യ്ക്കു പി​ന്നാ​ലെ കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചു വൃ​ത്തി​യാ​ക്കി​യ​ത്.

സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണം കാ​ല​താ​മ​സ​മി​ല്ലാ​തെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രി​ല്‍നി​ന്നു ല​ഭ്യ​മാ​കു​ന്ന വി​വ​രം.


ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും സാ​ങ്കേ​തി​ക​മാ​യ കാ​ല​താ​മ​സം മാ​ത്ര​മെ നി​ല​വി​ലു​ള്ളൂ​വെ​ന്നും ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള കെ​ട്ടി​ടം ത​ന്നെ നി​ര്‍മി​ക്കു​മെ​ന്നും ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍എയും അ​റി​യി​ച്ചു.