കാ​പ്പ ചു​മ​ത്തി പു​റ​ത്താ​ക്കി
Thursday, October 17, 2024 6:23 AM IST
ഏ​റ്റു​മാ​നൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ല്‍നി​ന്നും പു​റ​ത്താ​ക്കി. അ​തി​ര​മ്പു​ഴ കാ​ട്ടാ​ത്തി വ​ലി​യ​ത​ട​ത്തി​ൽ ഡെ​ൽ​വി​ൻ ജോ​സ​ഫി (26)നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന് ഒ​രു വ​ര്‍ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ​ക്ക് ഏ​റ്റു​മാ​നൂ​ർ, കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, കൊ​ല​പാ​ത​ക ശ്ര​മം, ക​വ​ർ​ച്ച, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്ക​ൽ തു​ട​ങ്ങി​യ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.