പ്ലാസിഡ് ഇന്റര്‍സ്കൂള്‍ ക്വിസ് മത്സര വിജയികൾ
1461547
Wednesday, October 16, 2024 6:30 AM IST
ചങ്ങനാശേരി: റവ. ഡോ. പ്ലാസിഡ് ജെ. പൊടിപാറയുടെ അനുസ്മരണാര്ഥം ചെത്തിപ്പുഴ പ്ലാസിഡ് സ്കൂളില്‍ 27-ാമതു അഖില കേരള പ്ലാസിഡ് ക്വിസ് മത്സരവും പ്ലാസിഡ് സ്കൂള്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ക്വിസ് മത്സരവും നടത്തി. ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര്‍ ഫാ. തോമസ് കല്ലുകളം സിഎംഐ ഉദ്ഘാടനം ചെയ്തു. പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയാ എതിരേറ്റ് സിഎംഐ ആമുഖപ്രസംഗം നടത്തി.
പ്ലാസിഡ് മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ യുപി വിഭാഗത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സ്കൂളിലെ സിറിള്‍ സിജു ലൂക്കോസ്, എ.എസ്. മുഹമ്മദ് അമാര്‍, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ മാനുവല്‍ ജോസഫ് മുട്ടം, ജൂവല്‍ ജെ. കാപ്പന്, കോട്ടയം ചിന്മയ വിദ്യാലയത്തിലെ നവനീത് ബിജു, ഇഷാന് വി. കണ്ണന് എന്നിവര്‍ കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം കോട്ടയം ചിന്മയ വിദ്യാലയത്തിലെ ആര്. ഗോവിന്ദ്, നവനീത് കൃഷ്ണന് ബി., ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിലെ നോയല്‍ ജോസഫ്, അര്‍ണോള്‍ഡ് സന്തോഷ്, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ റീവ് മാത്യു ഷെറിന്, അല്‍ഫോന്‍സ് എസ്. വടക്കേല്‍ എന്നിവര്‍ നേടി.
പ്ലാസിഡ് സ്കൂള്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ആസിഫ് അന്‍സാരി, റോണ്‍ സുബിന് എന്നിവരും രണ്ടാം സ്ഥാനം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ മീനു സിജു, ശിവരജ്ഞിനി സുനില്‍ എന്നിവരും മൂന്നാം സ്ഥാനം ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഹയര്‍ സെക്കൻഡറി സ്കൂളിലെ അഭിയ സി. തോമസ്, ജെയ്നു ട്രീസ ജോസഫ് എന്നിവരും കരസ്ഥമാക്കി.