സാറ്റലൈ​റ്റി​ന്‍റെ മാ​തൃ​ക പ്ര​വ​ർ​ത്തി​പ്പി​ച്ച് ഐഇഎ​സ് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, October 17, 2024 2:00 AM IST
ചി​റ്റി​ല​പ്പി​ള്ളി: കാ​റ്റ്, മ​ഴ, താ​പ​നി​ല തു​ട​ങ്ങി​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ പ്ര​വ​ചി​ക്കു​ന്ന സാ​റ്റ​ലൈ​റ്റ് നി​ർ​മാ​ണ​ത്തി​നാ​യി എട്ടുമു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ 74 വി​ദ്യാ​ർ​ത്ഥി​ക​ൾ. സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന വ​ർ​ക്ക്ഷോ​പ്പി​ൽ ഐഎ​സ്ആ​ർഒയു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹി​രാ​കാ​ശ പ​ഠ​ന പ​ദ്ധ​തി​യി​ൽ അ​ന്ത​രീ​ക്ഷ പ​ഠ​നം, സ്പേ​സ് എ​ൻ​ജി​നീ​യ​റി​ംഗ് തു​ട​ങ്ങി​യ​വ​യി​ൽ താ​ല്പ​ര്യ​മു​ണ​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ഐഎ​സ്ആ​ർഒ​യു​ടെ വി​വി​ധ ദൗ​ത്യ​ങ്ങ​ളി​ൽ നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ള്ള ശാ​സ്ത്ര​ജ്ഞ​ൻ സ​തീ​ഷ് റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​എ​സ്ആ​ർ​ഒ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, ഭാ​ഭ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലെ ഡോ. ​ഗോ​വി​ന്ദ​ൻ​കു​ട്ടി, എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ വ​ർ​ക്ക്ഷോ​പ്പി​ൽ റോ​ഷ​ൻ ശ​ർ​മ​യാ​ണ് വെ​മോ​സാ​റ്റ് വ​ർ​ക്ക്ഷോ​പ്പ് കോ-​ഓ​ർഡി​നേ​റ്റ് ചെ​യ്ത​ത്.


ഐ​ഇഎ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ഡോ.​സു​ജാ​ത ഹ​രിമോ​ൻ, ഐ​ഇഎ​സ് മാ​നേ​ജ്മെ​ന്‍റ്് അം​ഗ​വും സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.കെ. മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ, വൈ​സ് പ്രി​ൻ​സി​പ്പൽ ബീ​ന എ​സ് നാ​യ​ർ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു. അ​ധ്യാ​പി​ക​യാ​യ കൃ​ഷ്ണകു​മാ​രി പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ് ചെ​യ്ത ച​ട​ങ്ങി​ൽ പ​രി​ശീ​ല​ന​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.