ഷാ​രോ​ണ്‍ കൊ​ല​ക്കേ​സ്; മൂന്ന് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു
Thursday, October 17, 2024 5:42 AM IST
വെ​ള്ള​റ​ട: ഷാ​രോ​ണ്‍​രാ​ജി​നെ കാ​മു​കി ക​ഷാ​യ​ത്തി​ല്‍ വി​ഷം​ക​ല​ര്‍​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ തെ​ളി​വ് വി​ചാ​ര​ണ നെ​യ്യാ​റ്റി​ന്‍​ക​ര അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ തു​ട​ങ്ങി. കേ​സി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും സാ​ക്ഷി​ക​ളെ ആ​ദ്യ​ദി​ന​ത്തി​ല്‍ വി​സ്ത​രി​ച്ചു.
കേ​സി​ലെ പ്ര​തി​ക​ളാ​യ ഗ്രീ​ഷ്മ, അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച, ഒ​ന്നു​മു​ത​ല്‍ പ​ത്തു​വ​രെ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ല്‍ ഷാ​രോ​ണി​ന്‍റെ സ​ഹോ​ദ​ര​ന്‍, ഷാ​രോ​ണി​നെ ബൈ​ക്കി​ല്‍ ഗ്രീ​ഷ്മ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ച സു​ഹൃ​ത്ത്, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​വെ​ച്ച് ത​ന്നെ വി​ഷം കു​ടി​പ്പി​ച്ച​താ​യി ഷാ​രോ​ണ്‍ വെ​ളി​പ്പെ​ടു​ത്തി​യ ബ​ന്ധു എ​ന്നി​വ​രെ മാ​ത്ര​മാ​ണ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജ് എ.​എം.​ബ​ഷീ​ര്‍ തെ​ളി​വു​വി​ചാ​ര​ണ ന​ട​ത്തി​യ​ത്.​


കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യി പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ, ഷാ​രോ​ണ്‍ ര​ണ്ടാം​സാ​ക്ഷി​യാ​യ സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​ല്‍ ഗ്രീ​ഷ്മ​യു​ടെ വീ​ട്ടി​ലേ​ക്കു പോ​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി പ​രി​ശോ​ധി​ച്ചു.