ജാ​വ​ലി​ൻ ത്രോ​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ
Tuesday, October 22, 2024 2:54 AM IST
കു​ന്നം​കു​ളം: ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ജാ​വ​ലി​ൻ ത്രോ ​മ​ത്സ​ര​ങ്ങ​ളി​ൽ വ​ട​ക്കാ​ഞ്ചേ​രി ഉ​പ​ജി​ല്ല​യ്ക്ക് കീ​ഴി​ലു​ള്ള മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് ഇ​ര​ട്ടി​മ​ധു​രം. ഒ​ന്ന്, ര​ണ്ട് സ്ഥാ​ന​ങ്ങ​ളാ​ണു സ്കൂ​ളു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ചേ​ല​ക്ക​ര സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജെ.​ആ​ർ. അ​ഭി​ന​വാ​ണ് ജാ​വ​ലി​ൻ ത്രോ ​ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​ൻ.

മൈ​താ​ന​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്കൂ​ൾ മൈ​താ​ന​ത്ത് അ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ക​ഠി​ന​പ്ര​യ​ത്നം ന​ട​ത്തി​യാ​ണു വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. പ​ഠ​ന​സ​മ​യം ക​ഴി​ഞ്ഞു​ള്ള നേ​ര​ത്തു ന​ട​ത്തി​യ പ​രി​ശീ​ല​ന​ങ്ങ​ളാ​ണ് വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്നും അ​ഭി​ന​വ് പ​റ​ഞ്ഞു.

തി​രു​വി​ല്വാ​മ​ല പ​ന്നി​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജി​ജേ​ഷ് കു​മാ​റി​ന്‍റെ​യും ര​മ്യ മേ​നോ​ന്‍റെ​യും മ​ക​നാ​യ അ​ഭി​ന​വ് കാ​യി​ക അ​ധ്യാ​പി​ക ഷ​ബ്ന​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം​ന​ട​ത്തു​ന്ന​ത്.


39.1 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് അ​ഭി​ന​വ് ഒ​ന്നാം​സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്നു ന​ട​ക്കു​ന്ന ഹാ​മ​ർ, ഡി​സ്ക്സ് എ​ന്നി​വ​യി​ലും മ​ത്സ​രി​ക്കും. വ​ട​ക്കാ​ഞ്ചേ​രി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ ആ​ർ. ര​ഞ്ജി​ത്താ​ണ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ​ത്.

പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ രാ​ജു-​മാ​രി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നും പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​മാ​യ ര​ഞ്ജി​ത്ത് ര​ണ്ടാം ത​വ​ണ​യാ​ണ് മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​തെ​ങ്കി​ലും സ​മ്മാ​നം നേ​ടു​ന്ന​ത് ആ​ദ്യം. 38.5 മീ​റ്റ​റാ​ണ് ര​ഞ്ജി​ത്തി​ന്‍റെ ദൂ​രം. അ​ശ്വി​ൻ ആ​ന്‍റ​ണി ലൂ​യി​സാ​ണ് കോ​ച്ച്. രാ​ഹു​ൽ സ​ഹോ​ദ​ര​നാ​ണ്.