മു​സി​രി​സി​ന്‍റെ ച​രി​ത്രം യു​വ​ത​ല​മു​റ​യ്ക്ക് കൈ​മാ​റ​ണം: മ​ന്ത്രി
Tuesday, October 22, 2024 2:53 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മു​സി​രീ​സ് പ​ട്ട​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ഴീ​ക്കോ​ട്‌ ബീ​ച്ചി​ൽ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടാ​ടു​ന്ന ബീ​ച്ച് ഫെ​സ്റ്റി​ന് വീ​ണ്ടും ച​രി​ത്രം ര​ചി​ക്കാ​ൻ​ക​ഴി​യു​മെ​ന്നും അ​തി​ന് യു​വ​ത​ല​മു​റ​യ്ക്ക് മു​സി​രീ​സി​ന്‍റെ ച​രി​ത്രം കൈ​മാ​റ​ണ​മെ​ന്നും മ​ന്ത്രി ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.

ബീ​ച്ച് ഫെ​സ്റ്റ് സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് മു​ന​യ്ക്ക​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൗ​സി​യ ഷാ​ജ​ഹാ​ൻ, സ്റ്റാ​ന്ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ന​ജ്മ​ൽ ഷ​ക്കീ​ർ, സു​മി​ത ഷാ​ജി, സ്നേ​ഹ​ല​ത, അം​ബി​ക ശി​വ​പ്രി​യ​ൻ, ഉ​ണ്ണി പി​ക്കാ​സോ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.