പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം: ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്
Monday, October 21, 2024 2:38 AM IST
തൃ​ശൂ​ർ: പ്രത്യേക​ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​രെ ഒ​പ്പം​ചേ​ർ​ക്കേ​ണ്ട​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്. വി​ഭി​ന്ന വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കാ​യി അ​ഡാ​പ്റ്റ് സൊ​സൈ​റ്റി ന​ട​ത്തി​യ ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ധ​ർ​മ​രാ​ജ്, അ​ഡാ​പ്റ്റ് പ്ര​സി​ഡ​ന്‍റ് എ.​വി. സ​ണ്ണി, സെ​ക്ര​ട്ട​റി പ​ന്ത​ളം സ​ജി​ത്കു​മാ​ർ, എ.​എം. വ​ക്ക​ച്ച​ൻ, കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു കി​ഷോ​ർ, അ​ധ്യാ​പ​ക​രാ​യ ശ്രു​തി ഷി​ബി​ൻ, ഹ​രി​ത അ​നൂ​പ്, മെ​ബി​ത, ടി.​എ​സ്. ശാ​രി, സൈ​ക്കോ​ള​ജി​സ്റ്റ് ദീ​പ ജോ​ണ്‍​സ​ൻ, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ് ഗ്ലോ​റി​യ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.