കൊ​ട്ടേ​ക്കാ​ട് തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Saturday, October 19, 2024 6:40 AM IST
കൊ​ട്ടേ​ക്കാ​ട്: സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി ദീ​പാ​ലം​കൃ​ത​മാ​യി. പ​രി​ശു​ദ്ധ ഫാ​ത്തി​മ​നാ​ഥ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​ന​പ്പു​റ​ത്തെ കു​ട​മാ​റ്റം മി​നി​പൂ​ര​മാ​ക്കു​ന്ന തി​രു​നാ​ളാ​ഘോ​ഷ​മാ​ണി​ത്.

പു​ഷ്പാ​ലം​കൃ​ത​മാ​യ ക​പ്പേ​ള​യും ദീ​പാ​ലം​കൃ​ത​മാ​യ ന​വ​ദേ​വാ​ല​യ​വും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണ​ത്തി​ലും നൊ​വേ​ന​യി​ലും പ​ങ്കെ​ടു​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളെ​ത്തി. ഇ​ന്നു വൈ​കു​ന്നേ​രം 5.30നു ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​നാ​ളി​ന്‍റെ കൂ​ടു​തു​റ​ക്ക​ൽ​ക​ർ​മം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര നി​ർ​വ​ഹി​ക്കും.