ഓ​ട്ടി​സ​ത്തി​ന്‍റെ പ​രി​മി​തി​ക​ളെ വെ​ല്ലു​വി​ളി​ച്ച് പൂ​ജ ര​മേ​ശ്
Tuesday, October 22, 2024 2:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ട്ടി​സ​ത്തി​ന്‍റെ പ​രി​മി​തി​ക​ള്‍​ക​ട​ന്ന് നി​പ്മ​റി​ല്‍ പൂ​ജാ ര​മേ​ശി​ന്‍റെ സം​ഗീ​ത​ക്ക​ച്ചേ​രി.

സം​ഗീ​ത​സ​പ​ര്യ​യ്ക്ക് പ​രി​ധി​ക​ളി​ല്ലെ​ന്നു തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു പൂ​ജ ര​മേ​ശ്. കേ​ന്ദ്ര സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ത​ഞ്ചാ​വൂ​ര്‍ കേ​ന്ദ്ര​മാ​യ സൗ​ത്ത് സോ​ണ്‍ ക​ള്‍​ച്ച​റ​ല്‍ സെ​ണ​റും നി​പ്മ​റും സം​യു​ക്ത​മാ​യാ​ണ് പൂ​ജാ ര​മേ​ശി​ന്‍റെ സം​ഗീ​ത​ക്ക​ച്ചേ​രി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി മ​ന്ത്രി ഡോ.​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം​ചെ​യ്തു. സൗ​ത്ത് സോ​ണ്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ലെ പ്രോ​ഗ്രാം എ​ക്‌​സി​ക്യൂ​ട്ടീ​വ് ആ​ര്‍. ഉ​മ ശ​ങ്ക​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നി​പ്മ​ര്‍ അ​ങ്ക​ണ​ത്തി​ല്‍​ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ജോ​ ജോ, മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്ധ്യാ നൈ​സ​ണ്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നി​പ്മ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സി. ​ച​ന്ദ്ര​ബാ​ബു, സ്വാ​ഗ​ത​വും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ജോ​ണ്‍​സ​ണ്‍ വ​ര്‍​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ഡി​പ്ലോ​മ ഇ​ന്‍ സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ഴ്‌​സി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ ഇ.​എ​ന്‍. റം​സാ​ന, സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള​യി​ല്‍ ല​ളി​ത​ഗാ​ന​ത്തി​ല്‍ ഒ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ചാ​രു​ദ​ത്ത് എ​സ്.​പി​ള്ള, ചാ​ല​ക്കു​ടി ത​ല​ത്തി​ല്‍ സി ​ഗ്രേ​ഡ് നേ​ടി​യ ജെം​ലി​ന്‍ ബി​നോ​യ് എ​ന്നി​വ​ര്‍​ക്ക് മ​ന്ത്രി ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി.