ന​വീ​ക​രി​ച്ച ഓ​ങ്കോ​ള​ജി വി​ഭാ​ഗം ഉ​ദ്ഘാ​ട​നംചെ​യ്തു
Tuesday, October 22, 2024 2:53 AM IST
തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​വീ​ക​രി​ച്ച ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും, റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി പ്രോ​ജ​ക്ടി​ന്‍റെ പ്ര​ഖ്യാ​പ​ന​വും, സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ന്നു. 2017-ൽ ​ചെ​റി​യ രീ​തി​യി​ൽ ആ​രം​ഭി​ച്ച ഓ​ങ്കോ​ള​ജി വി​ഭാ​ഗം ആ​ധു​നി​ക ഓ​ങ്കോ​ള​ജി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​യ കീ​മോ​തെ​റാ​പ്പി, ഡേ ​കെ​യ​ർ, ഓ​ങ്കോ​സ​ർ​ജ​റി, ഓ​ങ്കോ​മെ​ഡി​സി​ൻ എ​ന്നീ സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി ന​വീ​ക​രി​ച്ചു. കോം​പ്രി​ഹെ​ൻ​സീ​വ് ഓ​ങ്കോ​ള​ജി കെ​യ​ർ മു​ൻ​നി​ർ​ത്തി​ക്കൊ​ണ്ട് റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി പ്രോ​ജ​ക്ടി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ മ​ദ​ർ തെ​രേ​സ ഹാ​ളി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും കാ​ൻ​സ​ർ പ​രി​ശോ​ധ​ന പ​രി​പാ​ടി​യും ച​ല​ച്ചി​ത്ര​താ​രം മ​ഞ്ജു വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യും മ​ഞ്ജു വാ​ര്യ​ർ ഫൗ​ണ്ടേ​ഷ​നും ച​ട​ങ്ങി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടാ​ൻ ധാ​ര​ണ​യാ​യി. ച​ട​ങ്ങി​ൽ സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ്രീ​കു​മാ​ർ​പി​ള്ള, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു സി. ​ക​ള്ളി​വ​ള​പ്പി​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചാ​ലി​ശേ​രി, കാ​ൻ​സ​ർ രോ​ഗ അ​തി​ജീ​വി​ത പ്ര​ഫ. ശാ​ന്ത, ഡോ. ​മി​ഥു​ൻ ചാ​ക്കോ ജോ​ണ്‍, ഡോ. ​ബി​പി​ൻ ഫ്രാ​ൻ​സി​സ്, ഡോ. ​ദി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.