കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണം
Monday, October 21, 2024 2:38 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ൻ​എ​ച്ച് 66 ക​ട​ന്നു​പോ​കു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ച്ച് സ​ഞ്ചാ​ര​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് സി​പി​ഐ മേ​ഖ​ല സം​ഘ​ട​നാ​ക്യാ​മ്പ് നാ​ഷ​ണ​ൽ ഹൈ​വെ അ​ഥോ​റി​റ്റി​യോ​ടും കേ​ന്ദ്ര ഉ​പ​രി​ത​ല​ഗ​താ​ഗ​ത​വ​കു​പ്പി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ടു​ങ്ങ​ല്ലൂ​രി​ലെ പ്രാ​ധാ​ന പ്ര​വേ​ശ​ന​ക​വാ​ട​മാ​ണ് സി​ഐ ഓ​ഫീ​സ് ജം​ഗ്ഷ​ൻ. ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​വ​ഴി അ​ട​ച്ചു​കെ​ട്ടു​ന്ന​ത് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കും. മാ​ത്ര​മ​ല്ല വി​ക​സ​ന​ത്തി​ന്‍റെ സൗ​ക​ര്യ​വും ഗു​ണ​ഫ​ല​വും നി​ഷേ​ധി​ക്കു​ക​യാ​ണ്.

എ​ലി​വേ​റ്റ​ഡ് ഹൈ​വേ ക​ർ​മ​സ​മി​തി ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി നി​ര​ന്ത​ര​മാ​യി സ​മ​ര​രം​ഗ​ത്താ​ണ്. 25ന് ​ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു എം​എ​ൽ​എ മാ​രാ​യ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ, ഇ.​ടി. ടൈ​സ​ണ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 29ന് ​വൈ​കീ​ട്ട് അ‌​ഞ്ചി​ന് കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കെ​ന​ട​യി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന​ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും.


ഏ​ക​ദി​ന ക്യാ​മ്പ് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​എ​ൻ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​ജി. ശി​വാ​ന​ന്ദ​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​വി. വ​സ​ന്ത​കു​മാ​ർ, വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ, സി.​സി. വി​പി​ൻ ച​ന്ദ്ര​ൻ, സു​മ ശി​വ​ൻ, പി.​പി. സു​ഭാ​ഷ് പ്ര​സം​ഗി​ച്ചു. സി.​പി. എ​ലി​സ​ബ​ത്ത് പ​താ​ക ഉ​യ​ർ​ത്തി.