ട്രാ​ക്ട​റി​ൽ ഭാ​ര​ത​പ​ര്യ​ട​നം ന​ട​ത്തി പ​ഞ്ചാ​ബ് യു​വാ​ക്ക​ൾ
Monday, October 21, 2024 2:38 AM IST
എ​രു​മ​പ്പെ​ട്ടി: ക​ർ​ഷ​ക​രു​ടെ അ​ഭി​മാ​നം ഉ​യ​ർ​ത്തു​ക എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ട്രാ​ക്ട​റി​ൽ ഭാ​ര​ത​പ​ര്യ​ട​നം ന​ട​ത്തു​ക​യാ​ണ് പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ്, വി​പി​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ർ. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് ഇ​ന്ത്യ മു​ഴു​വ​ൻ ചു​റ്റി സ​ഞ്ച​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

പ​ഞ്ചാ​ബി​ലെ ഫാ​സി​ൽ​ക്ക ജി​ല്ല​യി​ലെ അ​മോ​ഹ​ർ നി​വാ​സി​ക​ളാ​ണ് 27, 28 വ​യ​സു​കാ​രാ​യ അ​ജ​യും വി​പി​നും. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ഇ​രു​വ​രും ക​ർ​ഷ​ക​കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്. 2023 ന​വം​ബ​റി​ലാ​ണ് ഇ​വ​ർ ട്രാ​ക്ട​റി​ൽ യാ​ത്ര ആ​രം​ഭി​ച്ച​ത്. കാ​ഷ്മീ​രി​ലെ ല​ഡാ​ക്ക് ഉ​ൾ​പ്പെ​ടെ 10 സം​സ്ഥാ​ന​ങ്ങ​ൾ ഇ​തു​വ​രെ പി​ന്നി​ട്ടു. ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തി കി​ഴ​ക്കേ​തീ​രം​വ​ഴി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ യാ​ത്ര തു​ട​രും.


ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ക, യു​ദ്ധം ഒ​ഴി​വാ​ക്കു​ക, മാ​ന​വ​സ്നേ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളും ഇ​വ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്. ഭാ​ര​ത​ത്തി​ന്‍റെ വി​വി​ധ ഭാ​ഷ​യും വേ​ഷ​വും സം​സ്കാ​ര​വും ക​ണ്ട​റി​ഞ്ഞ് യാ​ത്ര പൂ​ർ​ത്തീ​ക​രി​ക്കും.

എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ട് എ​ത്തി​യ ഇ​വ​ർ എം​എ​ഫ്എ ഒ​രു​ക്കി​യ വ​ടം​വ​ലി​മ​ത്സ​രം കാ​ണാ​ൻ ര​ണ്ടു​ദി​വ​സം ഇ​വി​ടെ ത​മ്പ​ടി​ച്ചു. വ​ടം​വ​ലി​മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ യു. ​മ​ഹേ​ഷ് ര​ണ്ടു​പേ​രെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ദ​രി​ച്ചു.