152 ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ഒരുക്കും: മന്ത്രി ജെ. ചിഞ്ചുറാണി
Tuesday, October 22, 2024 2:53 AM IST
വ​ല​പ്പാ​ട്: ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് സേ​വ​നം എ​ത്തി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ 152 ബ്ലോ​ക്കു​ക​ളി​ലും വെ​റ്റ​റി​ന​റി ആം​ ബു​ല​ൻ​സ് സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. വ​ല​പ്പാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി നി​ർ​മാ​ണം പൂ​ർ​ത്തീക രിച്ച മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ദ്യഘ​ട്ട​ത്തി​ൽ 29 ബ്ലാ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​റ്ററി​ന​റി ആം​ബു​ല​ൻ​സു​ക​ൾ ന​ൽ​കി. എ​ല്ലാ വെ​റ്ററിന​റി സെ​ന്‍റ​റു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ആം​ബു​ല​ൻ​സു​ക​ൾ ന​ൽ​കും. 1962 എ​ന്ന ന​മ്പ​റി​ൽ കോ​ൾ സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ച്ചാ​ൽ ആം​ബു​ല​ൻ​സും ഡോ​ക്ട​റും ക​ർ​ഷ​ക​രു​ടെ വീ​ട്ടുമു​റ്റ​ത്ത് എ​ത്തും. മൃ​ഗ​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കാ​ൻ എ-​ഹെ​ൽ​പ് പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 439 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ക​ഴി​ഞ്ഞു. ക​ന്നു​കാ​ലി​ക​ൾ​ക്ക് റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന ഇ-​സ​മൃ​ദ്ധ പ​ദ്ധ​തി​ക്ക് ഏ​ഴ​ര​ക്കോ​ടി​യോ​ളം രൂ​പ ചെല​വി​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി.​സി. മു​കു​ന്ദ​ൻ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ പ്രി​ൻ​സ്, ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി.​ പ്ര​സാ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​. എ​ൻജിനീ​യ​ർ ടി.​ജെ. വി​നോ ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷി​നി​ത ആ​ഷി​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻമാരായ ബി​ജോ​ഷ് ആ​ന​ന്ദ​ൻ, മ​ല്ലി​ക ദേ​വ​ൻ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻമാരായ കെ.​എ.​ ത​പ​തി, സു​ധീ​ർ പ​ട്ടാ​ലി, ജ്യോ​തി ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ആ​ർ. ഷൈ​ൻ, വ​സ​ന്ത ദേ​വ​ലാ​ൽ, വാ​ർ​ഡ് മെ​മ്പ​ർ ബി.​കെ. മ​ണി​ലാ​ൽ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ജെ​സി.​ സി. കാ​പ്പ​ൻ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ ജി​തേ​ന്ദ്ര​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എ​ൻ. ഷി​നി​ൽ, ഡോ.​ ജെ​റി​ തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യക​ക്ഷി നേ​താ​ക്ക​ൾ എന്നിവർ പ​ങ്കെ​ടു​ത്തു.


സ്ഥ​ലം സം​ഭാ​വ​ന ചെ​യ്ത കു​ടും​ബ​ത്തെയും മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​രെ​യും മു​ൻ വെ​റ്റി​ന​റി സീ​നി​യ​ർ സ​ർ​ജ​ൻ ഡോ.​ സി​ൽ​വ​നെയും ആ​ദ​രി​ച്ചു. വ​ല​പ്പാ​ട് ഗ​വ. സ്കൂ​ൾ ഗ്രൗ​ണ്ടി​നുസ​മീ​പം പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി തു​ക​യാ​യ 70 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് 1600 സ്ക്വ​യ​ർ ഫീ​റ്റി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.