റവന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് കുന്നംകുളത്ത് ഇ​ന്നു തു​ട​ക്കം
Monday, October 21, 2024 2:38 AM IST
കുന്നംകുളം: റവന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​വും. കു​ന്നം​കു​ളം സി​ന്ത​റ്റി​ക് ട്രാ​ക്കി​ലും സെ​ന്‍റ് ജോ​ണ്‍​സ് ബ​ഥ​നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. രാ​വി​ലെ 10ന് ​കു​ന്നം​കു​ളം എം​എ​ൽ​എ എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. കു​ന്നം​കു​ളം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​കും. 99 ഇ​ന​ങ്ങ​ളി​ൽ 2,100 വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും.

മേ​ള​യ്ക്ക് തു​ട​ക്ക​മി​ടാ​ൻ രാ​വി​ലെ 8.30-ന് ​നൂ​റു​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ മൂ​ന്ന് സോ​ണു​ക​ളി​ൽ​നി​ന്നാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 15 വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തും. സ​ബ്ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. 12 ഉ​പ​ജി​ല്ല​ക​ളി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളും സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ഒ​രി​ന​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. കു​ന്നം​കു​ളം സെന്‍റ് ജോ​ണ്‍​സ് ബ​ഥ​നി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് എ​ല്ലാ ഹാ​മ​ർ​ത്രോ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തു​ക.


ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ട​പ്ര​കാ​ര​മാ​ണ് മ​ത്സ​ര​ങ്ങ​ൾ.
ന​വം​ബ​ർ നാ​ലുമു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന സ്കൂ​ൾ ഒ​ളി​ന്പി​ക്സി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ജി​ല്ലാ കാ​യി​ക​മേ​ള ന​ട​ത്തു​ന്ന​ത്.

പോ​ലീ​സ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ മേ​ള​യി​ൽ മു​ഴു​വ​ൻ​സ​മ​യ​വും ഉ​ണ്ടാ​കും. 23നു ​സ​മാ​പ​നം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.