കാ​റി​നുനേ​രെ കാ​ട്ടാ​നയുടെ ആ​ക്ര​മ​ണം​‌
Tuesday, October 22, 2024 2:53 AM IST
അതി​ര​പ്പി​ള്ളി: കാ​ർ യാ​ത്ര​ക്കാ​ർ​ക്കുനേ​രെ ഒ​റ്റ​യാ​ൻ ക​ബാ​ലി​യു​ടെ ആ​ക്ര​മ​ണം.
ഷോ​ള​യാ​ർ ഭാ​ഗ​ത്തുവ​ച്ച് എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​നു നേ​രെ​യാ​ണ് ആ​ന പാ​ഞ്ഞടു​ത്ത​ത്. ആ​ന കാ​റി​നന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ത്തു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ര്‌ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. രാ​വി​ലെ മ​ല​ക്ക​പ്പാ​റ​യി​ലേക്ക് ​പോ​കു​ക​യാ​യി​രു​ന്നു ഇവർ. ആ​ന​യെ ക​ണ്ട​പ്പോ​ൾ വാ​ഹ​നം മു​ന്നോ​ട്ടെടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് റോ​ഡി​ന്‍റെ വ​ശ​ത്താ​യിനി​ന്ന ആ​ന വാ​ഹ​ന​ത്തി​നുനേ​രെ പാ​ഞ്ഞടു​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് കു​ത്തി വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ആ​ന റോ​ഡി​ൽനി​ന്നു അ​ല്പംമാ​റി​യ സ​മ​യ​ത്ത് വേ​ഗം കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത് ര​ക്ഷ​പ്പെടുകയായിരുന്നുു . അഞ്ചുപേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.


തു​ട​ർ​ന്ന് ഇ​വ​ർ ചെ​ക്ക് പോ​സ്റ്റി​ൽ എ​ത്തി വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ബാ​ലി​ക്ക് ഇ​പ്പോ​ൾ നീ​രു​കാ​ലം ആ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.​

മുമ്പും ക​ബാ​ലി ഇ​ട​യ്ക്കി​ട​യ്ക്ക് റോ​ഡി​ൽ ഇ​റ​ങ്ങി പ്ര​ശ്ന​മു​ണ്ടാ​ക്കാ​റു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ബ​സും വ​ന​പാ​ല​ക​രു​ടെ വാ​ഹ​ന​വും കു​ത്തി ഉ​യ​ർ​ത്തി​യ​തും പ്രൈ​വ​റ്റ് ബ​സ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം പു​റ​കോ​ട്ടെടു​പ്പി​ച്ച​തും ക​ബാ​ലി ആ​യി​രു​ന്നു.