നാ​നൂ​റി​ൽപ​രം വി​ഭ​വ​ങ്ങ​ളു​മാ​യി ഭ​ക്ഷ്യമേ​ള
Monday, October 21, 2024 2:38 AM IST
തൃ​പ്ര​യാ​ർ: നാ​ട്ടി​ക ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​വും ഫു​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. പൗ​രാ​ ണി​ക​വും അ​ന്യംനി​ന്നു​പോ​യ തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളെ അ​ടു​ത്ത​റി​യു​വാ​നും രു​ചി​ച്ചു നോ​ക്കു​വാ​നും പു​തുത​ല​മു​റ​യ്ക്ക്‌ അ​വ​സ​ര​മൊ​രു​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചുള്ള​താ​യി​രു​ന്നു ഭ​ക്ഷ്യ​മേ​ള. നാ​നൂ​റി​ൽ​പ​രം വി​വി​ധ​യി​നം ഭ​ക്ഷ​ണ​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​ പ്പി​ക്കു​ക​യും വി​ല്പ​ന ന​ട​ത്തു​ക​യും ചെയ്തു.

ബീ​റ്റ്റൂ​ട്ട് അ​പ്പം, റാ​ഗി​യ​പ്പം, ഊ​ത്ത​പ്പം, കി​ണ്ണ​ത്ത​പ്പം, ക​ണ്ണൂ​ര​പ്പം, വെ​ളു​ത്തു​ള്ളി അ​പ്പം, നൂ​ല​പ്പം, വ​ട്ട​യ​പ്പം, ക​റു​ക​യി​ല അ​പ്പം, ക​ള്ള​പ്പം, റ​വ​യ​പ്പം തുടങ്ങി 50 ൽ ​പ​രം അ​പ്പ​ങ്ങ​ൾ, ച​ക്കയട, ച​ക്ക മ​ഞ്ഞ​ൾ അ​ട, ഗോ​ത​മ്പ​ട, റാ​ഗിയ​ട, അ​രിയ​ട, ഗോ​ത​മ്പ​ട, ശ​ർ​ക്ക​രയ​ട, തേ​ങ്ങയ​ട തുടങ്ങി വ്യ​ത്യ​സ്തത​രം അ​ട​ക​ൾ, നെ​യ്യു​ണ്ട, അ​വി​ലു​ണ്ട, കൊ​ഴു​ക്ക​ട്ട, എ​ള്ളു​ണ്ട, സേ​മി​യ ഉ​ണ്ട തു ടങ്ങി വി​വി​ധ​യി​നം ഉ​ണ്ട​ക​ൾ. ത​ട്ടുചി​ര​ട്ട പു​ട്ട്, കാ​ര​റ്റ് മ​ണി​പ്പു​ട്ട്, മ​സാ​ല​പ്പു​ട്ട്, മു​ട്ട​പ്പു​ട്ട്, റാ​ഗി​പ്പു​ട്ട്, മ​ണി​പ്പു​ട്ട്, ചെ​റു ചോ​ള​പ്പു​ട്ട് തുടങ്ങി വ്യ​ത്യ​സ്തയിനം പു​ട്ടു​കൾ, ത​ക്കാ​ളി ദോ​ശ, ബീ​റ്റ് റൂ​ട്ട് ദോ​ശ, മു​ട്ട ദോ​ശ, റാ​ഗി ദോ​ശ, മ​സാ​ല ദോ​ശ, ചെ​റു​പ​യ​ർ ദോ​ശ തുടങ്ങി വി​വി​ധ​യി​നം ദോ​ശ​ക​ൾ, ബീ​റ്റ്റൂ​ട്ട് പ​ച്ച​ടി, ചേ​മ്പ് താ​ള്, പ​ത്തി​ല​ക്ക​റി, മ​ത്ത​നില തോ​ര​ൻ, ത​ഴു​താ​മ തോ​ര​ൻ, കു​മ്പ​ള​യി​ല തോ​ര​ൻ, താ​ളു​ക​റി, മു​രി​ങ്ങ​യി​ല തോ​ര​ൻ, മാ​വി​ല തോ​ര​ൻ, ചേ​മ്പ് ത​ണ്ട് തോ​ര​ൻ, അ​ച്ചി​ങ്ങ തോ​ര​ൻ, ബ്രൊ​ക്കോ​ളി തോ​ര​ൻ, പീ​ച്ചി​ങ്ങ​തോ​ര​ൻ തുടങ്ങിയ ക​റി​ക​ൾ,


കൂ​ർ​ക്ക, കാ​യ, മു​തി​ര, പ​യ​ർ, ക​ട​ല, കോ​വ​ക്ക എന്നിങ്ങനെ മെ​ഴു​ക്കുപു​ര​ട്ടി​ക​ൾ, പി​ടി, കൈ​പ്പ​ത്തി​രി, എ​ണ്ണ പ​ത്തി​രി, നെ​യ്പ്പ​ത്തി​രി, പ​ഴം​പൊ​രി, ച​ട്ടി​പ്പ​ത്തി​രി, കാ​യ​പ്പോ​ള എന്നീ എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ൾ, വി​വി​ധ​യി​നം ച​മ്മ​ന്തി​ക​ൾ, അ​ച്ചാ​റുക​ൾ , പാ​യ​സം, കേ​ക്ക്, പു​ഡിം​ഗ്, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ്യമേ​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.എ​സ്. ജ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​നാ​രാ​യ​ണ കോള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.എ​ൻ. സ​ര​സു, ആ​ർ​ഡി​സി ക​ൺ​വീ​ന​ർ പി. കെ. പ്ര​സ​ന്ന​ൻ, പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ഷ്‌​ണാത്ത് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

സു​വോ​ള​ജി ഡി​പ്പാ​ർ​ട്ടുമെ​ന്‍റും ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ടുമെ​ന്‍റും ഒ​ന്നാംസ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മാ​ത്തമ​ാറ്റി​ക്സ് ര​ണ്ടാം സ്ഥാ​ന​വും സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്് മൂ​ന്നാംസ്ഥാ​ന​വും ക​രസ്ഥ​ മാ​ക്കി. ബോ​ട്ട​ണി വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ. കെ.എ​ൻ. ര​മേ​ഷ് ഏ​ർ​പ്പെ​ടു​ത്തി​യ കാ​ഷ് പ്രൈ​സ് വി​ത​ര​ണം ചെ​യ്തു.

ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ത, ബിവോ​ക് ഡി​പ്പാ​ർ​ട്ടുമെ​ന്‍റ്് അ​ധ്യാപ​ക​രാ​യ കൃ​ഷ്ണ‌ഘോ​ഷ്, കെ.​എ​സ്. അ​നു​പ​മ, എ​വി​ലി​ൻ സ​ജി​ത്ത്, സ്റ്റു​ഡ​ന്‍റ്് വോ​ള​ന്‍റിയേ​ഴ്സായ സി.കെ. മു​ർ​ഷി​ദ്, അ​സ​ർ യാ​സി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.