ന​ഷ്ട​പ്പെ​ട്ട​തു സാ​ഹി​ത്യ​മേ​ഖ​ല​യി​ലെ അ​തു​ല്യ​പ്ര​തി​ഭ​യെ: സാ​ഹി​ത്യ അ​ക്കാ​ദ​മി
Sunday, October 20, 2024 3:08 AM IST
തൃ​ശൂ​ർ: സാ​ഹി​ത്യ​മേ​ഖ​ല​യ്ക്ക് അ​തു​ല്യ​നാ​യ പ്ര​തി​ഭ​യെ​യാ​ണു ബാ​ല​ച​ന്ദ്ര​ന്‍ വ​ട​ക്കേ​ട​ത്തി​ന്‍റെ വി​യോ​ഗ​ത്താ​ൽ ന​ഷ്ട​മാ​യ​തെ​ന്നു സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍, സെ​ക്ര​ട്ട​റി സി.​പി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സാ​ഹി​ത്യ​നി​രൂ​പ​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ അ​ദ്ദേ​ഹം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് സാ​ഹി​ത്യ അ​ക്കാ​ദ​മി​ക്കു ന​ല്‍​കി​യ സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മാ​ണ്. നി​ര​ന്ത​ര​മാ​യ സാം​സ്കാ​രി​ക​ജാ​ഗ്ര​ത​യോ​ടെ, സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​കൊ​ണ്ടും നി​ശി​ത​മാ​യ ര​ച​നാ​ശൈ​ലി​കൊ​ ണ്ടും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​ന്‍ വ​ട​ക്കേ​ട​ത്തെ​ന്നും അ​നു​ശോ​ച​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി


തൃ​ശൂ​ർ: വാ​ഗ്മി​യും നി​രൂ​പ​ക​നും ഗ്ര​ന്ഥ​കാ​ര​നും മു​ൻ കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി അ​നു​ശോ​ചി​ച്ചു. മ​ല​യാ​ള​സാ​ഹി​ത്യ​നി​രൂ​പ​ണ​ത്തി​ൽ കു​ട്ടി​കൃ​ഷ്ണ​മാ​രാ​രു​ടെ ശൈ​ ലി പി​ന്തു​ട​ർ​ന്ന ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്തി​ന്‍റെ വി​മ​ർ​ശ​ന​ശൈ​ലി​ക​ൾ സാ​ഹി​ത്യ​ത്തി​ൽ സൗ​ന്ദ​ര്യാ​ത്മ​ക​മാ​യ ക​ല​ഹ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ആ​ധു​നി​ക​താ​പ്ര​ഭാ​വ​ത്തെ​തു​ട​ർ​ന്ന് മ​ല​യാ​ള​ത്തി​ൽ ദൃ​ഢ​മാ​യ സാ​ഹി​ത്യ​വി​മ​ർ​ശ​ന​ശൈ​ലി​യു​ടെ വ​ക്താ​വാ​യി​രു​ന്നു വ​ട​ക്കേ​ട​ത്തെ​ന്നും അ​ദ്ദേ​ഹം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.