വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​ കൗ​ൺ​സി​ൽ യോ​ഗ​ം: പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി
Tuesday, October 22, 2024 2:53 AM IST
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെയുള്ള വ്യാ​ജ​പ​രാ​തി അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി കൊ​ണ്ടു​വ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം  വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭാ​യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ അ​ഴി​മ​തി​ചോ​ദ്യം​ചെ​യ്ത​തി​നെ​തി​രെ​യാ​ണു പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ​ക്കെ​തി​രെ വ്യാ​ജപ​രാ​തിയുണ്ടാ​ക്കി അ​ടി​യ​ന്ത​രപ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​തെ ന്ന് ​പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. 

ഇ​റ​ങ്ങി​പ്പോ​ക്ക​ിന് പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​അ​ജി​ത്കു​മാ​ർ, എ​സ്‌എഎ ആ​സാ​ദ്, കെ.ടി.​ ജോയ്, പി.​എ​ൻ. വൈ​ശാ​ഖ്, സ​ന്ധ്യ കൊ​ട​യ്ക്കാ​ട​ത്ത്,  കെ.​എ​ൻ.​ പ്ര​കാ​ശ​ൻ, കെ.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​എം. ഉ​ദ​യ​ബാ​ല​ൻ, ര​മ​ണി പ്രേ​മ​ദാ​സ​ൻ, ന​ബീ​സ നാ​സ​റ​ലി, ജി​ജി സാം​സ​ൺ, നി​ജി ബാ​ബു  എ​ന്നി​വ​ർ ​പ​ങ്കെ​ടു​ത്തു.