അങ്കണവാ​ടി​ക്കു സ​മീ​പം കാ​ട്ടാ​ന​ക്കൂ​ട്ടം
Tuesday, October 22, 2024 2:53 AM IST
അതി​ര​പ്പി​ള്ളി: കാ​ല​ടി പ്ലാ​ന്‍റേഷ​ൻ അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റ് 17 ാം ബ്ലോ​ക്കി​ലെ അങ്കണ​വാ​ടി​ക്ക് സ​മീ​പം പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​നക്കൂട്ട​മെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ലെ അങ്കണ​വാ​ടി​ കെ​ട്ടി​ട​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത് . ആ​ന​ക​ൾ അ​ക്ര​മ​ണ​കാ​രി​ക​ളാകാ​ത്ത​തു​കൊ​ണ്ട് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ട്ടാ​ന​യെ ക​ണ്ടുഭ​യ​ന്ന അങ്കണ​വാ​ടി​ ടീ​ച്ച​റും ഹെ​ൽ​പ്പ​റും കു​ട്ടി​ക​ളു​മാ​യി ഇ​റ​ങ്ങി ഓ​ടി. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി 12 മ​ണി​യോ​ടെ അങ്കണ​വാ​ടി​ കെ​ട്ടി​ട​ത്തി​നു തൊ​ട്ട​ടു​ത്തു നി​ന്നി​രു​ന്ന പ​ന ആ​ന​ക​ൾ ത​ള്ളി​യി​ട്ട് തി​ന്നു​കൊ​ണ്ട് ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. രാ​വി​ലെ ആ​ന​ക്കൂ​ട്ട​ത്തെക​ണ്ട നാ​ട്ടു​കാ​ർ ഇ​വ​യെ തു​രത്തുക​യുംചെ​യ്‌​തു. എ​ന്നാ​ൽ ഉ​ച്ച​യോ​ടെ ആ​ന​ക്കൂ​ട്ടം തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ഴാ​റ്റു​മു​ഖം ആ​ർആ​ർ.ടി ​റ​സ്ക്യു ടീം ​ഓ​ഫി​സ​ർ സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം ആ​ന​യെ വീ​ണ്ടും കാ​ടുക​യ​റ്റി​യെ​ങ്കി​ലും വീ​ണ്ടും തി​രി​ച്ചെ​ത്തി അങ്കണ​വാ​ടി​​ക്ക് സ​മീ​പം നി​ല​യു​റ​പ്പി​ച്ചു.


പ്ലാ​ന്‍റേഷ​ൻ മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ല്‌ തു​ട​ർ​ച്ച​യാ​യ കാ​ട്ടാ​ന​ ആ​ക്ര​മ​ണംകൊ​ണ്ട് തൊ​ഴി​ലാ​ളിജീ​വി​തം ദു​രി​ത​ലാ​യി​രി​ക്കു​ക​യാ​ണ്.