ചാ​ല​ക്കു​ടി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ം നാ​ലു​മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും: എം​എ​ൽ​എ
Monday, October 21, 2024 2:38 AM IST
ചാ​ല​ക്കു​ടി: ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ നാ​ലു​മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

മേ​പ്പി​ൾ വു​ഡ് ഫ്ലോ​റിം​ഗ്, വൈ​ദ്യു​തീ​ക​ര​ണം, പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യ​ട​ങ്ങു​ന്ന 1.27 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മേ​പ്പി​ൾ​വു​ഡ് പൂ​ർ​ണ​മാ​യും അ​മേ​രി​ക്ക​യി​ൽ​നി​ന്ന് എ​ത്തി​ച്ചു. 25 ശ​ത​മാ​ന​ത്തോ​ളം ഫ്ലോ​റിം​ഗ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി.

വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ച​താ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​എ അ​റി​യി​ച്ചു. മേ​പ്പി​ൾ​വു​ഡ് ഫ്ലോ​റിം​ഗി​ന് 89,48,949 രൂ​പ, പെ​യി​ന്‍റിം​ഗി​ന് 6,54,079 രൂ​പ, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന് 6,46,088 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.


കേ​ര​ള സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​നാ​ണ് നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ലി​സ് ഷി​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എം. അ​നി​ൽ​കു​മാ​ർ, മു​ൻ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ ല​പ്പ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​എ​സ്. സു​രേ​ഷ്, ഷി​ബു വാ​ല​പ്പ​ൻ, ജോ​ജി കാ​ട്ടാ​ള​ൻ തു​ട​ങ്ങി​യ​വ​രും നി​ർ​മാ​ണ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.