തി​രു​നാ​ൾ എ​ട്ടാ​മി​ടം ആ​ഘോ​ഷി​ച്ചു
Monday, October 21, 2024 2:38 AM IST
കൊ​ര​ട്ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ട​ത്തി​നു വ​ൻജ​ന​പ്ര​വാ​ഹം.

ഇ​ന്ന​ലെ രാ​വി​ലെമു​ത​ൽ രാ​ത്രി വൈ​കി​യും പ​ള്ളി​യും പ​രി​സ​ര​ങ്ങ​ളും അ​നു​ബ​ന്ധ റോ​ഡു​ക​ളും വി​ശ്വാ​സി​ക​ളാ​ൽ നി​റ​ഞ്ഞു. പു​ല​ർ​ച്ചെമു​ത​ൽ രാ​ത്രി 11 വ​രെ തു​ട​ർ​ച്ച​യാ​യി​ന​ട​ന്ന പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും നേ​ർ​ച്ച​ക​ൾ സ​മ​ർ​പ്പി​ക്കാ​നും നി​ര​വ​ധി​ വി​ശ്വാ​സി​ക​ളാ​ണ് തി​രു​സ​ന്നി​ധി​യി​ലെ​ത്തി​യ​ത്. വൈ​കീ​ട്ട് അ​ഞ്ചി​ന് ഫാ. ​ജോ​ൺ​സ​ൺ കൂ​വേ​ലി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ​ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ന​ട​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.


ഇ​ന്നു​മു​ത​ൽ 26 വ​രെ രാ​വി​ലെ 5.30നും ​ഏ​ഴി​നും 10.30നും ​വൈ​കീ​ട്ട് അ​ഞ്ചി​നും ദി​വ്യ​ബ​ലി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. 26 വ​രെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വൈ​കീ​ട്ട് ആ​റി​ന് ജ​പ​മാ​ലപ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.