ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം; ധ​ർ​ണ ന​ട​ത്തി
Saturday, October 19, 2024 6:40 AM IST
തൃ​ശൂ​ർ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, സ്റ്റാ​ൻ​ഡി​ലെ ഗ​താ​ഗ​ത​പ​രി​ഷ്ക​ര​ണം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി ) ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി.

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ഷം​സു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ആ​ർ. ബാ​ബു, സെ​ബി വ​ർ​ഗീ​സ്, എ​ൻ.​എം. ഷാ​ഹു​ൽ, ടി.​ബി. വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.