മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം​ചെ​യ്ത നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി
Sunday, October 20, 2024 3:08 AM IST
കൊ​ര​ട്ടി: മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ലും വീ​ഴ്ച​വ​രു​ത്തി​യ കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ജി​ല്ലാ​ത​ല എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് സ്ക്വാ​ഡും കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കു​ക​യും 10,000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ണ്ട നി​യ​മ​വി​ധേ​യ​മ​ല്ലാ​തെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ഗ്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ സ്ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം ഗ്രാ​മ​പ​ഞ്ചായ​ത്ത് അ​സി. സെ​ക്ര​ട്ട​റി എം.​ജെ. ഫ്രാ​ൻ​സി​സ്, ക്ല​ർ​ക്ക് കെ.​ കെ. ബി​ജു, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി കോ-​ഒാ​ർ​ഡി​നേ​റ്റ​ർ മൊ​ഹ്സി​ന ഷാ​ഹു എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.