ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​ര്‌
Monday, October 21, 2024 2:38 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.

ആ​തി​ഥേ​യ​രാ​യ പ​ന​ങ്ങാ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ പി. ​ഭാ​സ്ക്ക​ര​ൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് മൂ​ന്നാം​സ്ഥാ​നം. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ മ​തി​ല​കം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളും, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​ന്‍റ സ്കൂ​ളും, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പ​ന​ങ്ങാ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഒ​ന്നാം​സ്ഥാ​നം നേ​ടി.


സ​മാ​പ​ന​സ​മ്മേ​ള​നം ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ, വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ ഷാ​ജി, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സു​ഗ​ത ശ​ശി​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി ഷാ​ജി, സ്റ്റാ​ന്‌ഡിംഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ സു​മ​തി സു​ന്ദ​ര​ൻ, കെ.​എ. അ​യൂ​ബ്, സി.​സി. ജ​യ, ടി.​എ​സ്. ശീ​ത​ൾ പ്ര​സം​ഗി​ച്ചു.