മു​ത്തി​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ഇ​ന്നും നാ​ളെ​യും
Saturday, October 19, 2024 6:40 AM IST
കൊ​ര​ട്ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ദ്ഭു​തപ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ടം ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. മു​ത്തി​യു​ടെ തി​രു​നാ​ളി​നു തീ​ർ​ഥാ​ട​ന​പു​ണ്യം തേ​ടി നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പ​തി​നാ​യി​ര​ങ്ങ​ളാ​ണെ​ത്തു​ന്ന​ത്. ഉ​ദ്ദി​ഷ്ട​കാ​ര്യ​ത്തി​നു​ള്ള ഉ​പ​കാ​ര​സ്മ​ര​ണ​യാ​യും അ​നു​ഗ്ര​ഹല​ബ്ധി​ക്കു​ള്ള ന​ന്ദി​സൂ​ച​ക​മാ​യും ഭ​ക്ത​ർ ന​ട​ത്തി​വ​രു​ന്ന പൂ​വ​ൻ​കു​ലസ​മ​ർ​പ്പ​ണ​ത്തി​നും പൂ​വ​ൻ​കു​ല​കൊ​ണ്ടു​ള്ള തു​ലാ​ഭാ​രം നേ​ർ​ച്ച നി​വ​ർ​ത്തി​ക്കു​ന്ന​തി​നും വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ 5.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക​ളി​ൽ ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വാ​ഴ​പ്പി​ള്ളി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

രാ​വി​ലെ 10.30നു ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കു​ഞ്ഞി​പ്പൈത​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും എ​ഴു​ത്തി​നി​രു​ത്തും ചോ​റൂ​ട്ടും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​മ്പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന. 10.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​ഷി ക​ള​പ്പ​റ​മ്പ​ത്ത് നേ​തൃ​ത്വം ന​ൽ​കും. 1.30നു ​തെ​ലു​ങ്കുഭാ​ഷ​യി​ൽ ഫാ. ​ജെ​യ്സ​ൺ ച​ക്യേ​ത്ത് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.


മൂ​ന്നി​നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജി​ത്ത് പ​ള്ളി​പ്പാ​ട്ടും അ​ഞ്ചി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ഫാ. ​ക്രി​സ്റ്റി മ​ഠ​ത്തി​ലും കാ​ർ​മി​ക​രാ​കും. തി​രു​നാ​ൾ എ​ട്ടാ​മി​ടദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​നും ഒ​മ്പ​തി​നും ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക​ൾ​ക്കു യ​ഥാ​ക്ര​മം ഫാ. ​ചാ​ൾ​സ് തെ​റ്റ​യി​ലും ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി​യും നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ജി​സോ​യ് പേ​ണ്ടാ​ന​ത്താ​യി​രി​ക്കും 10.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക. 1.30നും (​ഹി​ന്ദി ഭാ​ഷ​യി​ൽ), മൂ​ന്നി​നും അ​ഞ്ചി​നും 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. 26, 27 തി​യ​തി​ക​ളി​ൽ പ​തി​ന​ഞ്ചാ​മി​ടം കൊ​ണ്ടാ​ടും.