മുൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്ക് ഭൂ​മി അ​നു​വ​ദി​ച്ചു
Sunday, October 20, 2024 3:07 AM IST
വ​ട​ക്കാ​ഞ്ചേ​രി: 162-ാം വാ​ർ​ഷി​കനി​റ​വി​ലു​ള്ള മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ​ക്ക് ഭൂ​മി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ്. വ​ട​ക്കാ​ഞ്ചേ​രി ഗ​വ.​ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കാ​മ്പ​സി​ൽനി​ന്ന് 63.6 സെ​ന്‍റ് ഭൂ​മി​യാ​ണ് കോ​ട​തി സ​മു​ച്ച​യ നി​ർ​മാണ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യുവ​കു​പ്പി​ൽ നി​ല​നി​റു​ത്തി​, കൈ​വ​ശാ​വ​കാ​ശം വ്യ​വ​സ്ഥ​ക​ളോ​ടെ നീ​തി​ന്യാ​യവ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എംഎ​ൽഎ അ​റി​യി​ച്ചു. ആ​കെ​യു​ള്ള 118.6 സെ​ന്‍റ്് ഭൂ​മി​യി​ൽ നി​ന്നാ​ണ് 63.6 സെ​ന്‍റ്് സ്ഥ​ലം ന​ൽ​കു​ന്ന​ത്. 


1862 ഒ​ക്ടോ​ബ​ർ 17നാ​ണ് മു​ൻ​സി​ഫ് കോ​ട​തി നി​ല​വി​ൽ​വ​ന്ന​ത്. പു​രാ​ത​ന കെ​ട്ടി​ടം ന​വീ​ക​രി​ക്കാ​നും അ​ത്യ​ന്താ​ധുനി​ക ​കോ​ട​തി​സ​മു​ച്ച​യം നി​ർമി​ക്കാ​നും 2023ലെ ​സം​സ്ഥാന​ സ​ർ​ക്കാ​ർ​ബ​ജ​റ്റി​ൽ 10 കോ​ടി രൂ​പ ​അ​നു​വ​ദി​ച്ചി​രു​ന്നു. കൊ​ച്ചി​ ലെജിസ്ലേ​റ്റി​വ് അ​സം​ബ്ലി​യി​ൽ അ​ഞ്ചുത​വ​ണ എംഎ​ൽസി​യാ​യി​രു​ന്ന പി. ​കു​മാ​ര​നെ​ഴു​ത്ത​ച്ഛ​ൻ, മ​ക​ളു​ടെ ഭ​ർ​ത്താ​വ് വി.​ആ​ർ. കൃ​ഷ്ണ​നെ​ഴു​ത്ത​ച്ഛ​ൻ എ​ന്നി​വ​ർ ഈ​കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്ത പ്ര​മു​ഖ​രാ​ണ്. തോ​ന്നൂ​ർ​ക്ക​ര കോ​ന്ന​നാ​ത്ത‌​വീ​ട്ടി​ൽ കെ.​ ഭാ​മ​ദേ​വി​യാ​യി​രു​ന്നു ആ​ദ്യ​ത്തെ വ​നി​താ​വ​ക്കി​ൽ.