ടി​പ്പ​ർ ലോ​റി​യും ടെ​മ്പോ​യും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
Saturday, October 19, 2024 6:40 AM IST
ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ലം കാ​ള​മു​റി​യി​ൽ ടി​പ്പ​ർ ലോ​റി​യും മി​നി ടെ​മ്പോ​യും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്കു പ​രി​ക്ക്.

ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ എ​ൽ​തു​രു​ത്ത് സ്വ​ദേ​ശി പൊ​ന്ന​ഞ്ചേ​രി വീ​ട്ടി​ൽ ബാ​ബു (59), മി​നി ടെ​മ്പോ​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴാ​റ്റു​മു​ഖം സ്വ​ദേ​ശി എ​ബി​ൻ സി. ​ബെ​ന്നി (22), കൊ​ട​ക​ര ക​ന​ക​മ​ല സ്വ​ദേ​ശി ആ​ൻ​ജോ ജോ​സ് (21), മൂ​ക്കു​ന്ന് സ്വ​ദേ​ശി അ​ല​ക്സ് ബാ​ബു (19) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ലൈ​ഫ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ഇ​ന്ന​ലെ രാ​വി​ലെ 11.30നു ​കാ​ള​മു​റി സെ​ന്‍റ​റി​നു വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. തൃ​പ്ര​യാ​ർ ഭാ​ഗ​ത്തു​നി​ന്നു വ​ന്നി​രു​ന്ന മി​നി ടെ​മ്പോ​യും എ​തി​രെ​വ​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പാ​ത​യോ​ര​ത്തേ​ക്കു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.