‘വ​യ​നാ​ട് ദു​ര​ന്തം: മോ​ദി ഷോ ​വ​ഞ്ച​നാ​പ​രം’
Sunday, October 20, 2024 3:07 AM IST
ഗു​രു​വാ​യൂ​ർ: വ​യ​നാ​ട് ദു​ര​ന്ത​സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ മോ​ദി ഷോ ​വ​ഞ്ച​നാ​പ​ര​മാ​യി​രു​ന്നെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ ദേ​ശീ​യ സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു.

അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ​യു​ടെ തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി അ​ർ​ഹ​മാ​യ ഒ​രു സ​ഹാ​യ​വും ചെ​യ്തി​ല്ലെ​ന്ന് സ​ത്യ​ൻ മെ​കേ​രി കു​റ്റ​പ്പെ​ടു​ത്തി. സ​ബ്സി​ഡി​ക​ൾ നി​ർ​ത്ത​ലാ​ക്കി കൃ​ഷി​ക്കാ​രെ​കൊ​ണ്ട് കൃ​ഷി നി​ർ​ത്തി​പ്പി​ച്ച് അ​വ​രു​ടെ ഭൂ​മി കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം​ചെ​യ്തു കൊ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കി​സാ​ൻ സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സെ​മി​നാ​ർ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സ​രാ​ജ്, മു​ൻ എം.​പി സി.​എ​ൻ. ജ​യ​ദേ​വ​ൻ, കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. വ​സ​ന്ത​കു​മാ​ർ, ഗീ​ത ഗോ​പി, തു​ള​സീ​ദാ​സ് മേ​നോ​ൻ, അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.