പാ​ല​പ്പി​ള്ളി​യി​ലെ വ​ന്യ​ജീ​വി​ശ​ല്യം: ന​ട​പ​ടി​ക​ള്‍​ക്കാ​യി നി​ര്‍​ദേ​ശം​ന​ല്‍​കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍
Sunday, October 20, 2024 3:07 AM IST
പാ​ല​പ്പി​ള്ളി: എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി​ശ​ല്യം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നും തൊ​ഴി​ലി​നും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ന​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് വേ​ണ്ട​ന​ട​പ​ടി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍.

പാ​ല​പ്പി​ള്ളി എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ തോ​ട്ടം മേ​ഖ​ല​യി​ലെ സ്ത്രീ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി കേ​ര​ള വ​നി​ത ക​മ്മീ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പ​ബ്ലി​ക് ഹി​യ​റിം​ഗ് ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍. ടാ​പ്പിം​ഗ് മേ​ഖ​ല​യി​ലെ സ്ത്രീ​തൊ​ഴി​ലാ​ളി​ക​ള്‍ നേ​രി​ടു​ന്ന പ​ല പ്ര​ശ്‌​ന​ങ്ങ​ളും പ​ബ്ലി​ക് ഹി​യ​റിം​ഗി​ല്‌ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

പാ​ല​പ്പ​ള്ളി എ​സ്റ്റേ​റ്റി​ന് കീ​ഴി​ല്‍ സ്ത്രീ​തൊ​ഴി​ലാ​ളി​ക​ള്‍ നി​ര​വ​ധി​യാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​മേ​ഖ​ല​യി​ല്‍ ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ മെ​ഡി​ക്ക​ല്‍​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​സു​ഖ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഹ​രി​ക്ക​ണം, കു​ടി​വെ​ള്ള​സൗ​ക​ര്യം ല​ഭ്യ​മാ​ക്ക​ണം, പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണം, ജോ​ലി​യി​ല്‍​നി​ന്നു വി​ര​മി​ക്കു​മ്പോ​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യം കൃ​ത്യ​മാ​യ​രീ​തി​യി​ല്‍ എ​ത്തി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വ​യ്ക്കു​മെ​ന്ന് അ​ഡ്വ. ഇ​ന്ദി​രാ ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.


ക​ന്നാ​റ്റു​പാ​ടം പാ​ല​പ്പി​ള്ളി ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​ബ്ലി​ക് ഹി​യ​റിം​ഗി​ല്‍ കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ.​പി. കു​ഞ്ഞാ​യി​ഷ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സ് മു​ഖ്യാ​തി​ഥി​യാ​യി. വ​നി​താ​ക​മ്മീ​ഷ​ന്‍ ലോ ​ഓ​ഫീ​സ​ര്‍ കെ. ​ച​ന്ദ്ര​ശോ​ഭ, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ന്‍ കെ.​എ​സ്. രാ​ജേ​ഷ്, വ​ര​ന്ത​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത സു​ധാ​ക​ര​ന്‍, വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ​യും വ​നി​താ സെ​ല്‍ ഇ​ന്‍​ചാ​ര്‍​ജു​മാ​യ ഇ.​യു. സൗ​മ്യ, സോ​ഷ്യ​ല്‍ ജ​സ്റ്റി​സ് കൗ​ണ്‍​സി​ല​ര്‍ മാ​ല അ​ര​വി​ന്ദ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ ഷീ​ല ശി​വ​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്നു​ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് വ​നി​താ ക​മ്മീ​ഷ​ന്‍ റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ എ.​ആ​ര്‍. അ​ര്‍​ച്ച​ന നേ​തൃ​ത്വം​ന​ല്‍​കി.