ദൈ​വ​ശ​ബ്ദം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നവംബർ 13 മുതൽ, പന്തലിനു കാൽനാട്ടി
Monday, October 21, 2024 2:38 AM IST
തൃ​ശൂ​ർ: ദൈ​വ​ശ​ബ്ദം 2024 ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ പന്തലിന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​ന് തൃ​ശൂ​ർ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി വേ​ള​ക്കൊ​ന്പി​ൽ, ഫാ. ​ജോ​യി കു​ത്തൂ​ർ, ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ന​വം​ബ​ർ 13 മു​ത​ൽ 17വ​രെ ജോ​ണ്‍​പോ​ൾ ന​ഗ​റി​ലാ​ണ് (ജോ​സ് ആ​ലു​ക്കാ​സ് ഗ്രൗ​ണ്ട്) ക​ണ്‍​വ​ൻ​ഷ​ൻ. ആ​ത്മീ​യ പി​താ​വ് ഫാ. ​ഷാ​ജ​ൻ തേ​ർ​മ​ഠ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​എ​ബ്ര​ഹാം ക​ടി​യാ​ക്കു​ഴി, ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ൽ എ​ന്നി​വ​രും സം​ഘ​വും രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ നാ​ലു​വ​രെ​യും അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യും ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.