പൊ​റ​ത്തി​ശേ​രി​യി​ല്‍ അ​മ്മ​​യും മ​ക​നും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Saturday, October 19, 2024 11:00 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​റ​ത്തി​ശേ​രി​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ അ​മ്മ​യെ​യും മ​ക​നെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൊ​റ​ത്തി​ശേ​രി വീ​വ​ണ്‍ ന​ഗ​റി​ല്‍ നാ​ട്ടു​വ​ള്ളി വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ​ശി​ധ​ര​ന്റെ ഭാ​ര്യ മാ​ല​തി​മേ​നോ​ന്‍ (74), മ​ക​ന്‍ സു​ജി​ത്ത് (44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​യ​ല്‍​വാ​സി​ക​ള്‍​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ളി​ല്‍ ര​ണ്ടു​പേ​രും മ​രി​ച്ച നി​ല​യി​ല്‍ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. വ​ള​ര്‍​ത്തു​നാ​യ​യും അ​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് സം​ഘം മു​ന്‍​വാ​തി​ലി​ന്‍റെ താഴ് തു​റ​ന്ന് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു.


വീ​ട് ജ​പ്തി ന​ട​പ​ടി​യി​ലാ​ണെ​ന്നും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഇ​രു​വ​രു​ടെ​യും സം​സ്‌​കാ​രം ന​ട​ത്തി.