അ​ഖി​ല​കേ​ര​ള വ​ടം​വ​ലിമ​ത്സ​രം
Monday, October 21, 2024 2:38 AM IST
ഇ​ഞ്ച​ക്കു​ണ്ട്: ഇ​ഞ്ച​ക്കു​ണ്ട് ഗ്രാ​മ​ത്തി​ന്‍റെ കു​ടി​യേ​റ്റ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഖി​ല​കേ​ര​ള വ​ടം​വ​ലി​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഇ​ഞ്ച​ക്കു​ണ്ട് ലൂ​ര്‍​ദു​മാ​ത സ്‌​കൂ​ള്‍ മൈ​താ​നി​യി​ല്‍ ന​ട​ന്ന മ​ത്സ​രം ടോം ​ഇ​മ്മ​ട്ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ആ​ഘോ​ഷ​ക്ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഫാ. ​സെ​ബി​ന്‍ എ​ടാ​ട്ടു​കാ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ഘോ​ഷ​ക്ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബേ​ബി മാ​ത്യു കാ​വു​ങ്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റോ​യ് ജോ​സ​ഫ് കാ​ര​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ജില്ല​ക​ളി​ല്‍​നി​ന്നു​ള്ള 20 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ല്‍ വ​ര​ന്ത​ര​പ്പി​ള്ളി പൗ​ണ്ട് യു​വ​ധാ​ര ഒ​ന്നാം സ്ഥാ​ന​വും സ്റ്റാ​ര്‍​വി​ഷ​ന്‍ വെ​ങ്കി​ട​ങ്ങ് ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എ​റ​ണാ​കു​ളം എ​ട​ത്ത​ല സെ​ഞ്ച്വ​റി​യാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്.


വി​ജ​യി​ക​ള്‍​ക്ക് ഇ​ഞ്ച​ക്കു​ണ്ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. ബൈ​ജു, വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‌​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‌ റോ​സി​ലി തോ​മ​സ്, ലൂ​ര്‍​ദു​മാ​ത ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‌ സി​സ്റ്റ​ര്‍ അ​ഞ്ജ​ലി, മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​പി. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു.