തൃ​ശൂ​ർ വെ​സ്റ്റ് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: ക​ണ്ട​ശാം​ക​ട​വ് എ​സ്എ​ച്ച് ഓ​ഫ് മേ​രീ​സിനു നേ​ട്ടം
Monday, October 21, 2024 2:38 AM IST
ക​ണ്ട​ശാ​ംകട​വ്: അ​ര​ണാ​ട്ടു​ക​ര​യി​ൽ ന​ട​ന്ന തൃ​ശൂ​ർ വെ​സ്റ്റ് ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ക​ണ്ട​ശാം​ക​ട​വ് എ​സ്എ​ച്ച് ഓ​ഫ് മേ​രീ​സ് സിജിഎ​ച്ച്എ​സ് ജേ​താ​ക്ക​ളാ​യി. ര​ണ്ടു​ദി​വ​സ​ങ്ങ​ളാ​യിന​ട​ന്ന ഗ​ണി​ത ശാ​സ്ത്രമേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​ന​വും യു​പി വി​ഭാ​ഗം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പ്ര​വ്യ​ത്തി പ​രി​ച​യ​മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​ന​വും സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഒ​ന്നാം​സ്ഥാ​ന​വും യു​പി വി​ഭാ​ഗം ര​ണ്ടാംസ്ഥാ​ന​വും നേ​ടി.​ഐ​ടി മേ​ള​യി​ൽ യു​പി വി​ഭാ​ഗം ര​ണ്ടാം സ്ഥാ​ന​വും ഹൈ​സ്കൂ​ൾ വി​ഭാ​ഗം മൂ​ന്നാംസ്ഥാ​ന​വും നേ​ടി​ക്കൊ​ണ്ട് വി​ദ്യാ​ല​യം മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി.