കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ ക്ലാ​സും മെ​ൻ​സ്ട്രു​വ​ൽ ക​പ്പു​ക​ളു​ടെ വി​ത​ര​ണ​വും
Sunday, October 20, 2024 3:08 AM IST
കാ​ടു​കു​റ്റി: കു​ടും​ബ​ശ്രീ സി​ഡി​എ​സി​നു കീ​ഴി​ലു​ള്ള മു​ഴു​വ​ൻ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കു​മാ​യി കാ​ൻ​സ​ർ ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സും മെ​ൻ​സ്‌​ട്രു​വ​ൽ ക​പ്പു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. കാ​ടു​കു​റ്റി കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി, രാ​ജ​ഗി​രി ഔ​ട്ട്‌​റീ​ച്ച്, രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​ സ്, കെ.​പി. പോ​ൾ ഫൗ​ണ്ടേ​ഷ​ൻ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ബോ​ധ​വ​ത്കര​ണ ക്ലാ​സും 2500 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ മെ​ൻ​സ്ട്രു​വ​ൽ ക​പ്പു​ക​ളു​ടെ വി​ത​ര​ണ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ശ്വ​തി മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ക​മ്യൂ​ണി​റ്റി ഓ​ങ്കോ​ള​ജി ഡി​പ്പാ​ർ​ട്ട് മെ​ന്‍റി​ലെ ഡോ. ​അ​മൃ​ത ക്ലാ​സ് ന​യി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ഖി സു​രേ​ഷ്, വ​ർ​ക്കി തേ​ലേ​ക്കാ​ട്ട്, കെ.​എ​ൻ. രാ​ജേ​ഷ്, വി.​ഇ. ലി​ജി, പി.​ജി. ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.