ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടു മു​ന്ന​ണിസ്ഥാ​നാ​ർ​ഥി​ക​ൾ വി​ല്വ​മ​ല​ക്കാ​ർ
Sunday, October 20, 2024 3:07 AM IST
തി​രു​വി​ല്വാ​മ​ല: മ​ധ്യ​കേ​ര​ള​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ര​ണ്ടു നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ന്ന​ണി​സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ര​ണ്ടു​പേ​ർ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി​ക​ൾ.

ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കെ. ​ബാ​ല​കൃ​ഷ്ണ​നും പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന പി. ​സ​രി​നും തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി​ക​ളാ​ണ്.

ബി​ജെ​പി ചേ​ല​ക്ക​ര മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​ം നിലവില്‌ പഞ്ചായത്തംഗവുമാ​ണ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു വ​ള​രെ മു​ൻ​പു​ത​ന്നെ ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​രാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​രു​ന്ന​ത്. ബാ​ല​കൃ​ഷ്ണ​നു ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളു​മു​ണ്ട്. നാ​ട്ടു​കാ​ര​നാ​യ ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​രു പ്ര​ഖ്യാ​പി​ച്ച​തോ​ടെ കൂ​ടു​ത​ൽ നേ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ.


ബി​ജെ​പി​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള​താ​ണ് തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ര​സു​വി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു കൊ​ടു​ത്ത പ​ഞ്ചാ​യ​ത്തു​കൂ​ടി​യാ​ണ് തി​രു​വി​ല്വാ​മ​ല. ആ​ല​ത്തൂ​രി​ൽ സ​ര​സു​വി​ന്‍റെ ഡ​മ്മി​സ്ഥാ​നാ​ർ​ഥി​യും ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു.

പാ​ല​ക്കാ​ട്ടെ ഇ​ട​തു​സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​നും തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി​യാ​ണ്. പ​ക​വ​ത്ത് ഗീ​ത​യു​ടെ​യും പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ​യും മ​ക​നാ​ണ് ഡോ. ​പി. സ​രി​ൻ.