പു​ഴു​വ​രി​ച്ച കു​ഴി​മ​ന്തി: കൊ​ര​ട്ടി​യി​ൽ ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു
Sunday, October 20, 2024 3:08 AM IST
കൊ​ര​ട്ടി: പു​ഴു​വ​രി​ച്ച കു​ഴി​മ​ന്തി വി​ത​ര​ണം​ചെ​യ്ത ഹോ​ട്ട​ൽ ആ​രോ​ഗ്യ​വ​കു​പ്പും കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്‌​ഡി​ൽ പൂ​ട്ടി​ച്ചു.

കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള ഹോ​ട്ട​ലി​ലാ​ണു പ​രാ​തി​യെതു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി പൂ​ട്ടി​ച്ച​ത്. അ​ൽ​ഫാം മ​ന്തി ക​ഴി​ക്കാ​നെ​ത്തി​യ​വ​ർ​ക്കു ല​ഭി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ വീ​ഡി​യോ​സ​ഹി​തം പ​ഞ്ചാ​യ​ത്തി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. റെ​യ്‌​ഡി​ൽ ഹോ​ട്ട​ൽ അ​ടു​ക്ക​ള വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും ഹോ​ട്ട​ലി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സാ​നി​റ്റ​റി സ​ർ​ട്ടി​ഫി​ക്ക​റ്റോ പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സോ ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി. മ​തി​യാ​യ രേ​ഖ​ക​ളോ​ടെ മാ​ത്ര​മേ തു​റ​ക്കാ​വൂ​വെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി​യ​ത്.


കൊ​ര​ട്ടി പ​ള്ളി തി​രു​നാ​ൾ പ്ര​മാ​ണി​ച്ച് ധാ​രാ​ളം​പേ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്തു​ന്ന സ​മ​യ​ത്താ​ണ് വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണം ഹോ​ട്ട​ലു​കാ​ർ വി​ള​മ്പി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന റെ​യ്ഡി​ൽ നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സും ക​ന​ത്ത​ പി​ഴ​യും ന​ൽ​കി​യി​രു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​എ​സ്. മ​നോ​ജ്, ആ​രോ​ഗ്യ​വ​കു​പ്പ് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ജോ​മോ​ൻ ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​കെ. ബി​ജു, ഷാ​ജി, മാ​ലി​ന്യ​മു​ക്തം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ മൊ​ഹ്സി​ന ഷാ​ഹു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്‌​ഡ്‌ ന​ട​ന്ന​ത്.