അ​തി​ർ​വ​ര​ന്പി​ല്ലാ​ത്ത സൗ​ഹൃ​ദം​തേ​ടി സ്കൗ​ട്ടു​ക​ളും ഗൈ​ഡു​ക​ളും
Saturday, October 19, 2024 6:40 AM IST
തൃ​ശൂ​ർ: സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ അ​സോ​സി​യേ​ഷ​നും 23-ാ മ​ത് ട്രി​ച്ചൂ​ർ സ്കൗ​ട്ട് ഓ​പ്പ​ണ്‍ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജോ​ട്ടാ ജോ​ട്ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഹാം ​റേ​ഡി​യോ വ​ഴി കോ​യ​ന്പ​ത്തൂ​രി​ലു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ണ്ണൂ​റോ​ളം വ​രു​ന്ന സ്കൗ​ട്ടു​ക​ളും ഗൈ​ഡു​ക​ളും ഹാം ​റേ​ഡി​യോ വ​ഴി​യും ഇ​ന്‍റ​ർ​നെ​റ്റി​ൽ​കൂ​ടി​യും കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മു​ള്ള സ്കൗ​ട്ടു​ക​ളും ഗൈ​ഡു​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു.


ഡി​സ്ട്രി​ക്ട് എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ ഡോ. ​അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് മു​ഖ്യാ​തി​ഥി​യാ​യി.

എ​എ​സ്ഒ​സി സി.​എ​സ്. സു​ധീ​ഷ്കു​മാ​ർ, ഗ്രൂ​പ്പ് ലീ​ഡ​ർ ജോ​സി ബി. ​ചാ​ക്കോ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ഐ. തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ റോ​വ​ർ പ്ര​ഫ.​ഡോ. ഇ.​യു. രാ​ജ​ൻ, സ്കൗ​ട്ട് അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്ട് ക​മ്മീ​ഷ​ണ​ർ വി.​എ​സ്. ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.