സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍; അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ
Monday, October 21, 2024 2:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം കു​രി​ശുക​പ്പേ​ള ജം​ഗ്ഷ​നി​ല്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടമുണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം​വി​ട്ട ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ര​ണ്ട് സ്‌​കൂ​ട്ട​റി​ലും ക​പ്പേ​ള​യി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തു​നി​ന്നു വ​ന്നി​രു​ന്ന റാം​ജി എ​ന്ന ലി​മി​റ്റ​ഡ് സ്‌​റ്റോ​പ്പ് ബ​സ് മു​ന്നി​ല്‍​പോ​യി​രു​ന്ന ദ​മ്പ​തി​ക​ളു​ടെ സ്‌​കൂ​ട്ട​റി​ല്‍​ത​ട്ടി ക​പ്പേ​ള​യ്ക്കു​മു​ന്നി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ലും, ക​പ്പേ​ള​യി​ലും ഇ​ടി​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍യാ​ത്രി​ക​രാ​യ തു​രു​ത്തി​പ്പ​റ​മ്പ് സ്വ​ദേ​ശി​ നാ​യ​ത്തോ​ട​ന്‍ വീ​ട്ടി​ല്‍ വ​ര്‍​ഗീ​സ്(65), ഭാ​ര്യ മേ​രി(63) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇവരെ മാ​പ്രാ​ണം ലാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വി​ദ​ഗ്ധചി​കി​ത്സ​ക്കാ​യി തൃ​ശൂ​രി​ലേ​ക്കു​മാ​റ്റി. മേ​രി​യു​ടെ ര​ണ്ട് വാ​രി​യെ​ല്ലു​ക​ള്‍ ഒ​ടി​യു​ക​യും ത​ല​യ്ക്കു​പ​രി​ക്കു​പ​റ്റുക​യും​ചെ​യ്തു. അ​പ​ക​ട​ത്തി​ല്‍ ക​പ്പേ​ള​യ്ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. മാ​പ്രാ​ണ​ത്തെ ബ​ന്ധു​വീ​ട്ടി​ല്‍ മ​ര​ണാ​വ​ശ്യ​ത്തി​ന് പോ​കു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ള്‍.


ശ​നി​യാ​ഴ്ച രാ​ത്രി മാ​പ്രാ​ണം സെ​ന്‍റ​റി​നു സ​മീ​പം മ​റ്റൊ​രു സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഈ ​അ​പ​ക​ട​ത്തി​ല്‍ ആ​ന​ന്ദ​പു​രം സ്വ​ദേ​ശി ക​ല്‍​മു​ക്കി​ല്‍ വീ​ട്ടി​ല്‍ നി​ധീ​ഷി(43)​ന് പ​രി​ക്കു​പ​റ്റി​. നി​ധീ​ഷി​ന്‍റെ മു​ഖ​ത്തും കൈ​യി​ലും കാ​ലി​ലും മു​റി​വു​ക​ളു​ണ്ട്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഈ ​റൂ​ട്ടി​ലെ സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​ന്ത​ര​മാ​യി ജ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടും വി​ഷ​യം ഏ​റ്റെ​ടു​ക്കാ​ന്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളോ, ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന രൂ​ക്ഷ​വി​മ​ര്‍​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് പു​ല്ലു​വി​ല ക​ല്പിച്ച് ബ​സു​ക​ള്‍ പാ​യു​മ്പോ​ഴും നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.