അ​ഖി​ലകേ​ര​ള വ​ടം​വ​ലി: സ്റ്റാ​ർവി​ഷ​ൻ വെ​ങ്കി​ട​ങ്ങ് ജേതാക്കൾ
Tuesday, October 22, 2024 2:53 AM IST
എ​രു​മ​പ്പെ​ട്ടി: മ​ങ്ങാ​ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ എം​എ​ഫ് എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​മ​ത് അ​ഖി​ല കേ​ര​ള ഫ്ല​ഡ്‌ലിറ്റ് വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മ​ങ്ങാ​ട് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ടന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ലെ 25 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര​ത്തി​ൽ സ്റ്റാ​ർ വി​ഷ​ൻ ആ​ർ​ട്സ് ആ​ൻഡ് സ്പോ​ർ​ട്സ് ക്ല​ബ് വെ​ങ്കി​ട​ങ് ഒ​ന്നാം സ്ഥാ​ന​വും അ​ന​ശ്വ​ര മ​ച്ചാ​ട് ര​ണ്ടാം സ്ഥാ​ ന​വും ടീം ​ചെ​മ്പാ​ടി ക​ട​ങ്ങോ​ട് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
എ​രു​മ​പ്പെ​ട്ടി എ​സ്ഐ യു. ​മ​ഹേ​ഷ്‌ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർപേ​ഴ്സ​ൺ സു​മ​ന​ സു​ഗ​ത​ൻ അ​ധ്യ​ക്ഷ​യാ​യി. വാ​ർ​ഡ് മെ​മ്പ​ർ മാ​ഗി അ​ലോ​ഷ്യസ് ആ​ശം​സ​ക​ളർപ്പിച്ചു. എം​എ​ഫ്എ അം​ഗങ്ങളായ വി.​എ​സ്. ശ​ര​ത്ത്‌, കെ.​ആ​ർ.അ​ക്ഷ​യ്, ജാ​ക്സ​ൺ, ഡെ​ൽ​വി​ൻ എ​ന്നി​വ​രെ മെമന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. പ​ഞ്ചാ​ബി​ൽനി​ന്ന് ട്രാ​ക്ടറി​ൽ ഇ​ന്ത്യ​ൻ പ​ര്യ​ട​നം ന​ട​ത്തു​ന്ന വി​വി​ ൻ, അ​ജ​യ് എ​ന്നി​വ​രെ പൊ​ന്നാ​ടയണി​യി​ച്ച് ആ​ദ​രി​ച്ചു. ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ളാ​യ വി.​ആ​ർ. അ​നീ​ഷ്, എം.​ബി. വി​ജീ​ഷ്, പി.​എ​സ്. ഗി​രീ​ഷ്, പി.​എ. ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.