ചാ​ല​ക്കു​ടി മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം നാളെ തുടങ്ങും
Sunday, October 20, 2024 3:08 AM IST
ചാ​ല​ക്കു​ടി: മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ല്കി​യ​താ​യും പ്ര​വൃ​ത്തി​യു​ടെ ശി​ലാ​സ്ഥാ​പ​ന തി​യ​തി നി​ശ്ച​യി​ക്കാ​ൻ വ​കു​പ്പു മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ടു​മെ​ന്നും സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​റി ​യി​ച്ചു.

നി​ർ​മാ​ണ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ല​ത്ത് ഓ​ഫീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക​ണ്ടെ​യ്ന​റും നി​ർ​മാ​ണ​സ്ഥ​ലം ചു​റ്റം മ​റ​യ്ക്കു​ന്ന​തി​നു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു.

3,49,23,000 രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ ഓ​ഫീ​സ് റൂം, 20 ​ക​ട​മു​റി​ക​ൾ, 28 മ​ത്സ്യ​സ്റ്റാ​ളു​ക​ൾ, നാ​ലു ക​ശാ​പ്പു​ശാ​ല​ക​ൾ, കോ​ൾ​ഡ് സ്റ്റോ​റേ​ജ് ​റൂം, വെ​യ്റ്റിം​ഗ് ഏ​രി​യ, ടോ​യ്‌​ല​റ്റ് സൗ​ക​ര്യം ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. കി​ഫ്‌​ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​ദി​ഷ്ട പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല കേ​ര​ള സം​സ്ഥ​ന തീ​ര​ദേ​ശ​വി​ക​സ​ന കോ​ർ​പ​റേ​ഷ​നാ​ണ്.


ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ലി​സ് ഷി​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​ജു എ​സ്. ചി​റ​യ​ത്ത്, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​എ​സ്. സു​രേ​ഷ്, ഷി​ബു വാ​ല​പ്പ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യ് മൂ​ത്തേ​ട​ൻ, സെ​ക്ര​ട്ട​റി ബി​നു മ​ഞ്ഞ​ളി, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഐ.​ജി. ഷി​ലു, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സു​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.