വെ​ണ്ടോ​രി​ല്‍ കൃ​പാ​ഭി​ഷേ​കം ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു
Monday, October 21, 2024 2:38 AM IST
ആ​മ്പ​ല്ലൂ​ര്‍: വെ​ണ്ടോ​ര്‍ സെന്‍റ്് മേ​രീ​സ് പ​ള്ളി​യു​ടെ നൂ​റാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കൃ​പാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ച്ചു. ഇ​ന്ന​ലെ ജ​പ​മാ​ല പ്രാ​ര്‍​ഥ​ന​ക്കു​ശേ​ഷം ന​ട​ന്ന കു​ര്‍​ബാ​ന​യ്ക്ക് അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മാ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ബി​ഷ​പ് മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കി.


വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നുശേ​ഷം വി​ശ്വാ​സി​ക​ള്‍ കൊ​ണ്ടു​വ​ന്ന ഭ​ക്ത​വ​സ്തു​ക്ക​ൾ വെ​ഞ്ചരി​ച്ചു. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​നു വി​കാ​രി ഫാ.​ ജോ​സ് പു​ന്നോ​ലി​പ്പറ​മ്പി​ല്‍ നേ​തൃ​ത്വം ന​ല്‍​കി. സ​മാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന മെ​ഗാ യു​വ​ജ​ന ധ്യാ​ന​ത്തി​ലും കൈ​വ​യ്പ് ശു​ശ്രൂ​ഷ​യി​ലും 5000ത്തോ​ളംപേ​ര്‍ പ​ങ്കെ​ടു​ത്തു.