ദേവാലയങ്ങളിൽ തിരുനാൾ
Tuesday, October 22, 2024 2:53 AM IST
കാക്കശേരി
സെന്‍റ് മേരീസ്

പാ​വ​റ​ട്ടി: കാ​ക്ക​ശേ​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് പാ​വ​റ​ട്ടി തീ​ർ​ത്ഥ കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി കൊ​ടി​യേ​റ്റി. 25,26,27 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​നു പാ​ല​യൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ദീ​പാ​ല​ങ്കാ​രം സ്വി​ച്ച്ഓ​ൺ ന​ട​ക്കും.

26 ന് ​രാ​വി​ലെ 6.30 ന് ​പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​അ​ജി​ത്ത് കൊ​ള്ള​ന്നൂ​ർ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും തു​ട​ർ​ന്ന് കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ലേ​ക്ക് കി​രീ​ടം, അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ആ​രം​ഭി​ക്കും. വൈ​കീ​ട്ട് ആ​റി​നു ന​ട​ക്കു​ന്ന പ്ര​സു​ദേ​ന്തി വാ​ഴ്ച, കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, എ​ന്നി​വ​ക്ക് ഫാ. ​സാ​ജ​ൻ വ​ട​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കി​രീ​ട സ​മ​ർ​പ്പ​ണം രാ​ത്രി പ​ത്തു​വ​രെ തു​ട​രും.

27 ന് ​രാ​വി​ലെ ഏ​ഴി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം കി​രീ​ട​സ​മ​ർ​പ്പ​ണം പു​ന​രാ​രം​ഭി​ക്കും. തി​രു​നാ​ൾ ദി​വ​സം രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​ശീ​ർ​വ​ദി​ച്ച നേ​ർ​ച്ച ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. രാ​വി​ലെ 10.30‌ ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​സി​ന്‍റോ പൊ​ന്തേ​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജ​സ്റ്റി​ൻ പൂ​ഴി​ക്കു​ന്നേ​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​അ​ജി​ത്ത് കൊ​ള്ള​ന്നൂ​ർ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


തി​രു​നാ​ൾ ദി​വ​സം രാ​വി​ലെ 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നേ​ർ​ച്ച​യൂ​ട്ട് വൈ​കീ​ട്ട് മൂ​ന്നു​വ​രെ ഉ​ണ്ടാ​കും. നാ​ലി​നു ഫാ. ​യേ​ശു​ദാ​സ് ചു​ങ്ക​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ഗ്രാ​മ പ്ര​ദക്ഷി​ണ​ത്തോ​ടെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കു സ​മാ​പ​ന​മാ​കും.
സി.​ജെ ഫ്രാ​ജോ, മാ​ത്യൂ​സ് പാ​വ​റ​ട്ടി, കെ.​എ​ഫ്. ലാ​ൻ​സ​ൻ, ജ​സ്റ്റി​ൻ ചീ​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

വെ​ട്ടു​കാ​ട്
സെ​ന്‍റ്് ജോ​സ​ഫ്

പു​ത്തൂ​ർ: വെ​ട്ടു​കാ​ട് സെ​ന്‍റ്് ജോ​സ​ഫ് പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള ക​പ്പേ​ള​യി​ലെ സെന്‍റ് റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ബൈ​ജു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.
26, 27 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ. ക​ൺ​വീ​ന​ർ ബാ​ബു വ​ട​ക്ക​ൻ, കൈ​ക്കാര​ന്മാ​രാ​യ ചാ​ണ്ടി ജോ​ർ​ജ്, ക്ലി​ന്‍റ്് ബേ​ബി, ബി​ജോ​ കു​ര്യ​ൻ മ​ണ്ണാം​പ​റ​മ്പി​ൽ, ജി​തി​ൻ ജോ​സ് ത​യ്യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.